KeralaLatest NewsNews

ലൈഫ് പദ്ധതിയുടെ വിശദാംശങ്ങള്‍ ശിവശങ്കരന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കൈമാറി ; കൂടുതൽ തെളിവുകൾ പുറത്ത്

തിരുവനന്തപുരം : ലൈഫ് പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ശിവശങ്കരന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കൈമാറിയതായി സൂചന. വടക്കാഞ്ചേരിക്ക് പുറമേ മറ്റ് ലൈഫ് പദ്ധതികളിലും കമ്മീഷന്‍ തട്ടാന്‍ കരാറുകാരെ കണ്ടെത്താന്‍ സ്വപ്നയടക്കമുള്ളവര്‍ ശ്രമിച്ചിരുന്നതായിട്ടാണ് ഇഡിയുടെ വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹൈദരാബാദിലെ ഒരു സ്ഥാപനത്തില്‍ ഇഡി റൈഡ് നടത്തി.

Read Also : ബിനീഷിന്റേയും സുഹൃത്ത് കാര്‍പാലസ് ഉടമ മുഹമ്മദ് ലത്തീഫിന്റെയും സ്വത്ത് എല്ലാം കണ്ടുകെട്ടാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ; റെയ്ഡിൽ കണ്ടെടുത്തതെല്ലാം വീട്ടില്‍ കൊണ്ടു വച്ചതെന്ന നിലപാടില്‍ സി പി എം

ഹൈദരാബാദിലുള്ള പെന്നാര്‍ ഇന്‍ഡസ്ട്രീസിലാണ് ഇഡി റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും നിര്‍ണായകമായ പല രേഖകളും കണ്ടെത്തിയതായാണ് വിവരം. ഇത് സ്വപ്ന അടക്കമുള്ള പ്രതികള്‍ വഴി ലഭിച്ചതാണെന്നാണ് വിലയിരുത്തല്‍. വടക്കാഞ്ചേരി പദ്ധതിയില്‍ യുണിടാക്കില്‍ നിന്ന് കമ്മീഷന്‍ വാങ്ങിയത് പോലെ പെന്നാര്‍ ഇന്‍ഡസ്ട്രീസില്‍ നിന്നും കമ്മീഷന്‍ വാങ്ങാന്‍ നീക്കം നടന്നതായാണ് കണ്ടെത്തല്‍. ഇതിനായി സ്വപ്നയ്ക്കും കൂട്ടാളികള്‍ക്കും ലൈഫ് പദ്ധിതിയുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് ശിവശങ്കറാണെന്നാണ് ഇഡി സംശയിക്കുന്നത്. നിലവില് മൂന്ന് ദിവസം സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button