KeralaLatest NewsIndiaNewsInternational

“ഞാന്‍ ആരുടെയും കള്ളപ്പണം വെളുപ്പിക്കാന്‍ പോയിട്ടില്ല…ലഹരി വില്‍പ്പന നടത്തിയിട്ടില്ല…സ്വര്‍ണം കടത്തിയിട്ടില്ല” : ഫിറോസ് കുന്നുംപറമ്പിൽ

കഴിഞ്ഞ ദിവസം നടന്‍ റിയാസ്ഖാന്‍ മുഖ്യകഥാപാത്രമാകുന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈന്‍ ചാരിറ്റി തട്ടിപ്പുകള്‍ക്ക് എതിരായ പ്രമേയമാണ് സിനിമ. സുരേഷ് കോടാലിപ്പറമ്പന്‍ എന്നാണ് റിയാസ് ഖാന്റെ കഥാപാത്രത്തിന്റെ പേര്. ഇത് ഫിറോസ് കുന്നംപറമ്പിലിനെ ലക്ഷ്യമിട്ടാണ് എന്ന പ്രചാരണം വന്നു. സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വ്യാപകമാണ്. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഫിറോസ്.

Read Also : പീഡനക്കേസിൽ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകൻ ജയിലിനുള്ളില്‍ തൂങ്ങി മരിച്ചു

റിയാസ് ഖാന്‍ മുഖ്യകഥാപാത്രമാകുന്ന സിനിമയുടെ പേര് മായക്കൊട്ടാരം എന്നണ്. ഇതിലെ കഥാപാത്രത്തിന്റെ പേരാണ് സുരേഷ് കോടാലിപ്പറമ്പര്‍. പേരുമായുള്ള സാദൃശ്യം കൂടി സൂചിപ്പിച്ചായിരുന്നു ഫിറോസ് കുന്നംപറമ്പിലിനെതിരായ ട്രോളുകള്‍. ചാരിറ്റി നടത്തുന്നവരെ അധിക്ഷേപിക്കാനല്ലെന്നും തട്ടിപ്പ് നടത്തുന്നവരെ മാത്രം ലക്ഷ്യമിട്ടാണ് സിനിമ എന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

വിമര്‍ശിക്കുന്നവര്‍ ഏറെയാണ്. അവര്‍ക്ക് എന്റെ പേരും മതവുമാണ് ലക്ഷ്യം. അവരുടെ മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറല്ല. നിങ്ങള്‍ പരമാവധി ചെയ്‌തോളൂ. ഞാന്‍ എന്റെ ജോലിയുമായി മുന്നോട്ടുപോകുമെന്നും ഫിറോസ് കുന്നംപറമ്പില്‍ വീഡിയോയില്‍ പറയുന്നു.

ഞാന്‍ ആരുടെയും കള്ളപ്പണം വെളുപ്പിക്കാന്‍ പോയിട്ടില്ല. ആരുടെയും ഹവാല ഏജന്റല്ല. ലഹരി വില്‍പ്പന നടത്തിയിട്ടില്ല. സ്വര്‍ണം കടത്തിയിട്ടില്ല. ഞാന്‍ പാവപ്പെട്ടവരെ സഹായിക്കുക മാത്രമാണ് ചെയ്തത്. ഏത് അന്വേഷണ ഏജന്‍സിയെയും എനിക്കെതിരെ കൊണ്ടുവരൂ. എനിക്ക് പ്രശ്‌നമില്ലെന്നും ഫിറോസ് പറയുന്നു.

എല്ലാവരും പറയുന്ന പോലെ അല്ല. മടിയില്‍ കനമില്ല എന്ന് പറഞ്ഞാല്‍ കനമില്ല എന്ന് തന്നെയാണ്. പറയാനുള്ളത് മുഖത്ത് നോക്കി പറയും. ആരുടെയും ചെലവിലല്ല ഞാന്‍ ജീവിക്കുന്നത്. നിങ്ങള്‍ വിമര്‍ശിച്ചോളൂ. അത് തുടരണം. അപ്പോഴാണ് എന്റെ വീഡിയോസിന് കൂടുതല്‍ ഫണ്ട് ലഭിക്കുന്നതെന്നും ഫിറോസ് പറഞ്ഞു.

https://www.facebook.com/watch/?v=678690109685415

 

shortlink

Related Articles

Post Your Comments

Related Articles


Back to top button