ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിയുടെ വേൽയാത്രക്ക് അനുമതി നിഷേധിച്ച് സർക്കാർ. എന്നാൽ അണ്ണാ ഡിഎംകെയും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ സഖ്യത്തിലെ ഭിന്നതകൾ ശക്തമാകുന്നതിനിടെയാണ് സർക്കാരിന്റെ ഇത്തരമൊരു നടപടി. മദ്രാസ് ഹൈക്കോടതിയിലാണ് വേൽയാത്രക്ക് അനുമതി നൽകാനാവില്ലെന്ന നിലപാട് അണ്ണാ ഡിഎംകെ സർക്കാർ അറിയിച്ചത്.
Read Also: രാജ്യത്ത് 87 ശതമാനം കമ്പനികളും ശമ്പള വര്‍ധനവ് നല്‍കുമെന്ന് സര്‍വേ
സംസ്ഥാനത്ത് കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. അതേസമയം സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തി. വേൽയാത്ര തടസപെടുത്താൻ ആർക്കും കഴിയില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. വേൽയാത്രയുമായി മുന്നോട്ട് പോകുമെന്നും സഖ്യത്തിലെ മര്യാദകൾ അണ്ണാ ഡിഎംകെ പാലിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Post Your Comments