KeralaLatest NewsNews

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടക്കുന്ന ഇ.ഡി റെയ്ഡിന്റെ ബഹളത്തിനിടയില്‍ ഈ റെയ്ഡുകള്‍ മുക്കി കളയരുതേ : ശങ്കു ടി ദാസ്

തിരുവനന്തപുരം : ഇന്ന് എല്ലാ മാധ്യമങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നത് ബിനീഷ് കോടിയേരിയുടെ വീട്ടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ആണ്. എന്നാല്‍ ഇതിനിടയില്‍ മറ്റു രണ്ട് ഇടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ടായിരുന്നു. ഇതേ കുറിച്ച് ഓര്‍മിപ്പിക്കുകയാണ് ബാര്‍ കൗണ്‍സിലര്‍ അഭിഭാഷകനായ ശങ്കു ടി ദാസ്.

അത് മറ്റൊന്നുമല്ല ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകനും ബിഷപ്പുമായ കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന നടക്കുന്നുണ്ട്. ഇന്ന് രാവിലെ മുതലാണ് തിരുവല്ലയിലെ ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. കൊച്ചിയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കംടാക്‌സിന്റെ ഉത്തരവ് പ്രകാരമാണ് റെയ്ഡ് നടക്കുന്നത്.

ഇതേട കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചിരിക്കുന്നത്. എല്ലാ മാധ്യമങ്ങളും ബിനീഷിന്റെ വീട്ടിലേക്ക് മാത്രം ക്യാമറ ചലിപ്പിക്കുമ്പോള്‍ പിണറായി സര്‍ക്കാര്‍ ശബരിമല വിമാനത്താവള പദ്ധതി നടപ്പാക്കാന്‍ പോവുന്ന എരുമേലിയിലെ 2263 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് പാട്ട ഭൂമി ആണെന്ന കാര്യം മറച്ചു വെച്ചു കൊണ്ട് 63 കോടി രൂപ വില കാണിച്ച തീരാധാരത്തിലൂടെ ബിലീവേഴ്സ് ചര്‍ച്ച് കൈക്കലാക്കിയതിനെതിരെയാണ് റെയ്ഡ് നടക്കുന്നത് എന്നാണ് സൂചന.

ശങ്കു ടി ദാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടക്കുന്ന ഇ.ഡി റെയ്ഡിന്റെ ബഹളത്തിനിടയില്‍ കെ.പി. യോഹന്നാന്റെ വീട്ടിലും ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലും ഒക്കെ ഇന്‍കം ടാക്‌സ് റെയ്ഡ് നടന്നോണ്ടിരിക്കുന്ന വിവരം മുക്കി കളയരുതേ എന്ന് പറയാന്‍ പറഞ്ഞു.
എരുമേലിയിലെ 2263 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് പാട്ട ഭൂമി ആണെന്ന കാര്യം മറച്ചു വെച്ചു കൊണ്ട് വെറും 63 കോടി രൂപ വില കാണിച്ച തീരാധാരത്തിലൂടെ ബിലീവേഴ്സ് ചര്‍ച്ച് കൈക്കലാക്കിയ കഥയൊക്കെ കുറച്ചു ദിവസം മുന്‍പ് വാസ്തവ് വീഡിയോയിലൂടെ വിസ്തരിച്ചതേയുള്ളൂ.
അവിടെയാണല്ലോ പിണറായി സര്‍ക്കാര്‍ ശബരിമല വിമാനത്താവള പദ്ധതി നടപ്പാക്കാന്‍ പോവുന്നത്.
അപ്പൊ മൊത്തത്തില്‍ പദ്ധതി ഗുദാഗവാ!

 

shortlink

Related Articles

Post Your Comments

Related Articles


Back to top button