Latest NewsKeralaNews

ലോറിയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

കൊല്ലം: അര്‍ദ്ധരാത്രിയില്‍ റോഡരികില്‍ നിറുത്തിയിട്ടിരുന്ന ലോറില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കൊട്ടാരക്കര താഴത്തുകുളക്കട അരുണ്‍ ഭവനത്തില്‍ ശശിധരന്‍ നായരുടെയും സരസ്വതി അമ്മയുടെയും മകന്‍ അരുണ്‍കുമാറാണ് (29) മരിച്ചത്.

Read Also : ജാഗ്രതാനിര്‍ദേശം; അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നു

എം.സി റോഡില്‍ കുളക്കട പുത്തൂര്‍മുക്കിനും കലയപുരത്തിനുമിടയിലായിരുന്നു . അപകടം. വിദേശത്തുനിന്നെത്തിയ അരുണ്‍കുമാര്‍ കൊവിഡിനെ തുടര്‍ന്ന് മടങ്ങിപ്പോകാന്‍ കഴിയാതെ വന്നപ്പോള്‍ പെരുംകുളത്തിന് സമീപം കോഴിക്കട തുടങ്ങിയിരുന്നു. ഇവിടെനിന്ന് രാത്രി വീട്ടിലേക്ക് മടങ്ങുമ്‌ബോഴായിരുന്നു അപകടം.

റബര്‍ കയറ്റിവന്ന ലോറിയുടെ മുന്‍ഭാഗത്തേക്കാണ് അരുണിന്റെ ബൈക്ക് ഇടിച്ചുകയറിയതെന്ന് പൊലീസ് പറയുന്നു. ഭാര്യ: രാജലക്ഷ്മി. മൂന്നുമാസം പ്രായമുള്ള ആരവ് ഏക മകനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button