KeralaLatest NewsNews

ശബരിമല ക്ഷേത്രത്തിലെ പ്രസാദവും അരവണയും സ്പീഡ് പോസ്റ്റിൽ വീട്ടിലെത്തിക്കാനൊരുങ്ങി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ പ്രസാദമടങ്ങുന്ന കിറ്റ് വീട്ടിലെത്തിക്കാനൊരുങ്ങി തപാൽവകുപ്പ്. കേരള സര്‍ക്കിള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി മായി ഉണ്ടാക്കിയ കാരാറിന്റെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് സംവിധാനം ഒരുക്കിയത്.

Read Also : ശബരിമലയിലെ കടകളുടെ ലേലം മുടങ്ങി; ദേവസ്വം ബോര്‍ഡിന് വൻ നഷ്ടം ; ആകെയുണ്ടായിരുന്ന വരുമാനവും പോയി

സ്വാമിപ്രസാദം എന്നാണ് പേര്. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി, അര്‍ച്ചന പ്രസാദം എന്നിവയടങ്ങുന്ന കിറ്റിന് 450 രൂപയാണ്. ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഇ-പേയ്‌മെന്റിലൂടെ കിറ്റ് ബുക്ക് ചെയ്യാം. സ്പീഡ് പോസ്റ്റിലൂടെയാകും കിറ്റ് വീടുകളിലെത്തിക്കുക. നവംബര്‍ 6 മുതല്‍ ബുക്കിംഗ് തുടങ്ങും. നവംബര്‍ 16 മുതലാണ് കിറ്റുകള്‍ അയച്ചു തുടങ്ങുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button