![trump](/wp-content/uploads/2020/04/trump-3.jpg)
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തു വന്നു തുടങ്ങി. മൂന്ന് സംസ്്ഥാനങ്ങളിലെ വോട്ടുകള്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപാണ് മുന്നില്‍.
Read Also : കൊവിഡ് വാക്സിന് ഡോസ് സ്വീകരിച്ച് യുഎഇ പ്രധാനമന്ത്രിയും ; ചിത്രം വൈറൽ ആകുന്നു
ഇന്‍ഡ്യാന, കെന്റക്കി, ന്യൂഹാംഷെയര്‍ എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 11 ഇലക്ടറല്‍ വോട്ടുകള്‍ ഉള്ള സംസ്ഥാനമാണ് ഇന്‍ഡ്യാന. 2016ല്‍ 57 ശതമാനം വോട്ടുകളോടെ ട്രംപ് ഇവിടെ വിജയിച്ചിരുന്നു. നിലവിലല്‍ രാവിലെ ഇന്ത്യന്‍ സമയം രാവിലെ 5.30ന് ഇന്‍ഡ്യാനയില്‍ ഏഴ് ശതമാനവും കെന്റക്കിയില്‍ 12 ശതമാനവും ന്യൂഹാംഷെയറില്‍ ഒരു ശതമാനത്തില്‍ താഴെയും വോട്ടുകളാണ് എണ്ണിയിട്ടുള്ളത്. ഇന്‍ഡ്യാനയില്‍ 17 ഇടങ്ങളിലും കെന്റക്കിയില്‍ 24 ഇടങ്ങളിലും ന്യൂഹാംഷെയറഇല് ഒരിടത്തുമാണ് ട്രംപ് മുന്നില്‍.
Post Your Comments