
തിരുവനന്തപുരം: സ്മാര്‍ട്ട് വാച്ചിലൂടെയാണ് യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസിലെ പ്രതികള്‍ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ തട്ടിപ്പുനടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷാഹാളില്‍ വാച്ച് ഒഴിവാക്കിയത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിനയായി. സമയം അറിയിക്കാന്‍ അരമണിക്കൂര്‍ ഇടവിട്ട് ബെല്‍ മുഴക്കുന്നുണ്ടെങ്കിലും അതിനിടയ്ക്കും പരീക്ഷയുടെ അവസാന മിനിട്ടുകളിലും സമയം അധികരിച്ചുവെന്ന സംശയത്താല്‍ ചോദ്യങ്ങള്‍ക്ക് വേഗത്തില്‍ ഉത്തരമെഴുത്തുമ്പോള്‍ തെറ്റുണ്ടാകുന്നതായാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി.
Read Also: ചികിത്സാ സഹായത്തിന് അപേക്ഷിക്കാം; ധനസഹായ മാര്‍ഗരേഖ പുറത്തിറക്കി സർക്കാർ
എന്നാൽ സാധാരണ വാച്ചുകളടക്കം പൂര്‍ണമായും ഒഴിവാക്കി ഉത്തരവിറക്കിയത്. പഴ്സ്, മൊബൈല്‍ ഫോണ്‍ എന്നിവയും വിലക്കി. കാമറ, ബ്ലൂടൂത്ത് തുടങ്ങിയ ഉപകരണങ്ങള്‍ ഒളിപ്പിക്കാന്‍ കഴിയുന്ന ലോഹ/പ്ലാസ്റ്റിക് വസ്തുക്കളും നിരോധിച്ചിരുന്നു.തിരിച്ചറിയല്‍ രേഖ, അഡ്മിഷന്‍ ടിക്കറ്റ്, ബോള്‍ പോയിന്റ് പേന എന്നിവ മാത്രമാണ് പരീക്ഷ ഹാളില്‍ അനുവദിച്ചിട്ടുള്ളത്. വാച്ച് ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ പരീക്ഷാഹാളില്‍ നിര്‍ബന്ധമായും ക്‌ളോക്ക് സ്ഥാപിക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. കണക്ക് ഉള്‍പ്പെടെ ശ്രദ്ധയോടെ ആലോചിച്ച് ഉത്തരം എഴുതേണ്ട ചോദ്യങ്ങളില്‍ പെടുമ്ബോഴാണ് സമയം കൂടുതലായി കൈവിട്ടുപോകുന്നത്.
Post Your Comments