മുംബയ്: റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബയ് പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെത്തിയാണ് അദ്ദേഹത്തെ മുംബയ് പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തത് .
എന്നാൽ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത് നേരത്തെ അവസാനിച്ച കേസിലാണെന്നും റിപോർട്ടുകൾ പുറത്തു വരുന്നു. ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. പോലീസ് തന്നെ മര്‍ദിച്ചുവെന്നു അര്‍ണബ് പറയുന്നു.
മുടി പിടിച്ച് വലിച്ചിഴച്ചുവെന്നു റിപബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് ഈ അറസ്റ്റ് എന്നാണ് പൊതുവെ രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. സമൻസോ അറസ്റ്റു വാറന്റോ തനിക്ക് ലഭിച്ചിട്ടില്ലെന്ന് അർണാബ് പറഞ്ഞു.
കൂടാതെ മുംബൈ പോലീസ് തന്നെ കയ്യേറ്റം ചെയ്തതായും അർണാബ് പറഞ്ഞു. അര്‍ണബിനെതിരെ ഉയര്‍ന്ന ആര്‍ടിപി വിവാദത്തില്‍ അന്വേഷണം പുരോഗമിക്കവെയാണ് മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുക്കുന്നത്.
Mumbai Police enter Republic TV Editor Arnab Goswami’s residence and attempt to detain him. Arnab Goswami says he has been physically assaulted by Mumbai Police
(file pic) pic.twitter.com/0h1fzaQsnA— ANI (@ANI) November 4, 2020
Post Your Comments