Latest NewsNewsIndia

ഓൺലൈൻ ചൂതാട്ട പരസ്യവലകൾ; കോഹ്‌ലിക്കും തമന്നയ്ക്കും ഹൈക്കോടതി നോട്ടിസ്

ചെന്നൈ: രാജ്യം ഓൺലൈൻ റമ്മി എന്ന മഹാവിപത്തിന്റെ പിടിയിലായിട്ട് നാളുകൾ ഏറെയാകുന്നു. നിരവധി പേർ ഈ ഓൺലൈൻ റമ്മി കളികളിലൂടെ സാമ്പത്തിക നഷ്ടത്തിന് ഇരയായി. നിരവധിപേർ പണം നഷ്ടമായിട്ടും പണം തിരിച്ചുപിടിക്കാമെന്ന മോഹത്തിൽ കളിതുടരുകയാണ്. ഇതിന് ഇവർക്ക് പ്രചോദനം ആകുന്നതാകട്ടെ ഏത് മാധ്യമം തുറന്നാലും നിരന്തരം കാണുന്ന പരസ്യങ്ങളുമാണ്.

എന്നാൽ ഓണ്‍ലൈന്‍ ചൂതാട്ട പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് താരങ്ങളെ വിമര്‍ശിച്ച്‌ മദ്രാസ് ഹൈക്കോടതി. ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി, ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, ചലച്ചിത്ര താരങ്ങളായ തമന്ന, പ്രകാശ് രാജ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.

Read Also: സൂക്ഷിച്ച് പേരിടുക; ഇല്ലെങ്കിൽ നടപടിയെടുക്കുമെന്ന് ഭരണകൂടം

ചൂതാട്ട ആപ്ലിക്കേഷനുകള്‍ വഴി പണം നഷ്ടപ്പെട്ട് സംസ്ഥാനത്ത് ചെറുപ്പക്കാര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അഭിഭാഷകന്‍ മുഹമ്മദ് റിസ്വി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണു നടപടി. ചൂതാട്ട ഗെയിമുകള്‍ ജനങ്ങള്‍ക്കു മുന്നില്‍ തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും ജനങ്ങളുടെ വികാരം കൊണ്ടാണു കളിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി ഈ മാസം 19നു വീണ്ടും പരിഗണിക്കും.

ചൂതാട്ട ഗെയിം പ്രോത്സാഹിപ്പിക്കുന്ന വിരാട് കോലിയെയും തമന്നയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുന്ന മറ്റൊരു ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ട്. കോഹ്‌ലിയെയും തമന്നയെയും പോലുള്ള താരങ്ങളെ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ ചൂതാട്ട കമ്ബനികള്‍ യുവാക്കളെ സ്വാധീനിച്ച്‌ ചൂതാട്ടത്തിന് പ്രേരിപ്പിക്കുകയാണെന്നും അതിനാല്‍ ഈ രണ്ട് താരങ്ങളെയും അറസ്റ്റ് ചെയ്യണമെന്നും ഹര്‍ജിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button