Latest NewsKerala

അമ്മയ്ക്ക് വിഷം കൊടുത്ത് കൊന്ന സംഭവത്തിൽ ഗണേഷ് നൽകിയ സൂചന ചർച്ചയാകുന്നു: ഇന്ദുലേഖ എല്ലാം ചെയ്തത് മകനുവേണ്ടി

തൃശൂർ: കടബാധ്യതയെ തുടർന്ന് പണത്തിനായി സ്വന്തം അമ്മയെ കൊലപ്പെടുത്തിയ മകളുടെ വാർത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസമായിരുന്നു. എന്നാൽ, ഇവർക്ക് കടബാധ്യത എങ്ങനെ വന്നുവെന്ന് ആർക്കും അറിയില്ലായിരുന്നു. ഓൺലെെൻ റമ്മി കളിയാണ് ഇന്ദുലേഖയ്ക്ക് ഇത്രയും കടം വരുത്തി വെച്ചതെന്നാണ് പോലീസ് പറയുന്നത്.

മകൻ മൊബെെലിലൂടെ ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടപ്പെടുത്തിയ പണം വീണ്ടെടുക്കാനാണ് ഇന്ദുലേഖ മാതാവിനെയും പിതാവിനെയും വിഷം നൽകി കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇതിൽ മാതാവ് മരിക്കുകയും പിതാവ് രക്ഷപ്പെടുകയുമായിരുന്നു. റമ്മി കളിയിലാണ് പണം നഷ്ടപ്പെട്ടതെന്ന സൂചനകൾ തന്നെയാണ് പൊലീസ് നൽകുന്നതും.

ഭര്‍ത്താവ് ഗള്‍ഫില്‍നിന്നും അയയ്ക്കുന്ന പണമെല്ലാം മകന്‍ ആവശ്യപ്പെടുമ്പോള്‍ വിവിധ ഘട്ടങ്ങളായി ഇന്ദുലേഖ നല്‍കാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം ഇന്ദുലേഖ ആവശ്യപ്പെട്ടപ്പോൾ വിഷം വാങ്ങി നൽകിയത് മകനാണ്. എന്നാൽ എലിയെ കൊല്ലാനാണ് വിഷം വാങ്ങിപ്പിച്ചതെന്നാണ് മകൻ കരുതിയത്. റമ്മികളിയിലൂടെ നിരവധി ആത്മഹത്യകൾ സംസ്ഥാനത്തു നടന്നിട്ടുണ്ടെങ്കിലും അതിൻ്റെ പേരിൽ ഒരു കൊലപാതകം നടക്കുന്നത് ഇതാദ്യമാണ്.

ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഒരു മാസം മുൻപ് കെബി ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കുന്നതിനായി സർക്കാർ ഇടപെടണമെന്നാണ് കെബി ​ഗണേഷ് കുമാർ നിയമസഭയിൽ ആവശ്യപ്പെട്ടത്.

ഗണേഷിൻ്റെ ആശങ്കകൾ യാഥാർത്ഥ്യമായിരിക്കുകയാണ് കുന്നംകുളം രുഗ്മിണി വധക്കേസിലൂടെ. റിമി ടോമി, വിജയ് യേശുദാസ്, ലാൽ എന്നിവരാണ് ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്ന മാന്യന്മാർ എന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍പ്പെട്ട് കേരളത്തിലടക്കം നിരവധി പേര്‍ ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് ഗണേഷ് കുമാര്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button