ആലപ്പുഴ : ഭര്‍ത്താവിനെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തു കൂടിയായ കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. ചേര്‍ത്തല സ്വദേശിനിയാണ് 10 വയസില്‍ താഴെ പ്രായമുള്ള മൂന്നു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയത്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 21ാം വാര്‍ഡ് നികര്‍ത്തില്‍ ബേബി കുസുമം (29), മുഹമ്മ ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡ് വെളിപ്പറമ്പില്‍ സുജിമോന്‍ (27) എന്നിവരാണ് പിടിയിലായത്.
ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
ആശുപത്രിയില്‍ പോകുന്നെന്നു പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നിറങ്ങിയതെന്നാണ്. ഭര്‍ത്താവ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. ഇയാളുടെ കൂട്ടുകാരനും ഓട്ടോ ഡ്രൈവറുമാണ് സുജിമോന്‍. മൂന്നു വര്‍ഷം മുമ്പ് വരെ യുവതിയും കുടുംബവും മുഹമ്മയിലായിരുന്നു താമസം. പിന്നീട് അര്‍ത്തുങ്കലിലേക്ക് മാറുകയായിരുന്നു. യുവതി കടക്കരപ്പള്ളി തങ്കിപ്പള്ളി സമീപവാസിയാണ്. ഇവരെ കാണാതായത് സംബന്ധിച്ചു അര്‍ത്തുങ്കലിലും ഓട്ടോഡ്രൈവറെ കാണാനില്ലെന്ന് മുഹമ്മ പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സ്‌ക്വാഡ് രൂപീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ എറണാകുളത്തു നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. കുട്ടികളെ സംരക്ഷിക്കാത്തതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഒന്നാം പ്രതിയായി ബേബി കുസുമത്തിനെതിരെ കേസ്. രണ്ടാം പ്രതി സുജിമോന്‍ അവിവാഹിതനാണ്. യുവതി നിലവില്‍ ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
Post Your Comments