മുംബൈ : റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി അറസ്റ്റുമായി ബന്ധപ്പെട്ട് രോഷ പ്രകടനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു കങ്കണയുടെ പ്രതികരണം. നിങ്ങള്‍ അര്‍ണാബ് ഗോസാമിയുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തെ ആക്രമിച്ചു. ഇനിയും എത്ര വീടുകള്‍ നിങ്ങള്‍ നശിപ്പിക്കുമെന്നും എത്ര പേരെ നിശബ്ദരാക്കുമെന്നും കങ്കണ വീഡിയോയില്‍ ചോദിച്ചു.
‘എനിക്ക് മഹാരാഷ്ട്ര സര്‍ക്കാരിനോട് ചോദിക്കാനുള്ളത് ഇതാണ്. ഇന്ന് നിങ്ങള്‍ അര്‍ണാബ് ഗോസാമിയുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തെ ആക്രമിച്ചു. ഇനിയും എത്ര വീടുകള്‍ നിങ്ങള്‍ നശിപ്പിക്കും, എത്ര പേരെ നിങ്ങള്‍ നിശബ്ദരാക്കും?’
‘നിശബ്ദരാക്കിയവര്‍ ഇനിയും സംസാരിക്കുക തന്നെ ചെയ്യും. ഞങ്ങള്‍ക്ക് മുന്നെ എത്ര വീരന്മാരുടെ കഴുത്തറത്തവരാണ് നിങ്ങള്‍. എത്ര പേരുടെ അഭിപ്രായ സ്വാതന്ത്ര്യമാണ് നിങ്ങള്‍ എടുത്ത് കളഞ്ഞത് ഒരാളെ നിങ്ങള്‍ നിശബ്ദനാക്കുമ്പോള്‍ ഒരുപാട് ശബ്ദങ്ങള്‍ ഉയരും. ‘
പപ്പു സേന എന്നും പെന്ഗ്വിന് സേന, സോണിയാ സേന എന്നുമൊക്കെ വിളിക്കുമ്പോള്‍ നിങ്ങള്‍ക്ക് ദേഷ്യം വരുന്നുണ്ടോ ഇത്തരത്തിലാണ് നിങ്ങളുടെ പ്രവൃത്തികളെങ്കില്‍ നിങ്ങള്‍ സോണിയാ സേന തന്നെയാണ്.’ കങ്കണ വീഡിയോയില്‍ പറഞ്ഞു. അതേസമയം സമുദായ സ്പര്‍ധയ്ക്കിടയാക്കുന്ന തരത്തില്‍ സംസാരിച്ചതിനു കങ്കണയ്ക്കും സഹോദരി രംഗോലി ചന്ദലിനും 10, 11 തീയതികളില്‍ ഹാജരാകാന്‍ മുംബൈ പൊലീസും നോട്ടീസ് നല്‍കിയിട്ടുണ്ട്.
Post Your Comments