Latest NewsNewsEntertainmentHollywood

‘ജോണി ഭാര്യയെ തല്ലുന്നവന്‍ തന്നെ’ കേസില്‍ പുതിയ വഴിത്തിരിവ്

ആരാധകർ ഏറെയുള്ള ഹോളിവുഡ് താരമാണ് ജോണി ഡെപ്പ്. പൈറൈറ്റ്‌സ് ഓഫ് കരീബിയന്‍ സിനിമയിലൂടെ ശ്രദ്ധേയനായ ജോണി മുന്‍ ഭാര്യയും ഹോളിവുഡ് നടിയുമായ അംബര്‍ ഹെര്‍ഡിനെ മര്‍ദ്ദിച്ചിരുന്നു എന്ന കേസില്‍ പുതിയ വഴിത്തിരിവായി ബ്രിട്ടീഷ് കോടതി റൂളിംഗ്.

ജോണി ഡെപ്പ് അംബറിനെ മര്‍ദ്ദിച്ചുവെന്ന വാര്‍ത്ത പുറത്തുവിട്ട ടാബ്ലോയ്ഡ് ‘സണ്ണി’നെതിരെയും അവരുടെ ഉടമസ്ഥരായ ന്യൂസ് ഗ്രൂപ്പ് ന്യൂസ് പേപ്പേര്‍സിനെതിരെയും താരം കേസ് നല്‍കിയത്. ഈ കേസില്‍ ഹോളിവുഡ് താരത്തിന് തിരിച്ചടി.

ജോണി ഡെപ്പ് മുന്‍ ഭാര്യയെ മര്‍ദ്ദിച്ചിരുന്നു എന്ന് അവകാശപ്പെട്ട് സണ്‍ നല്‍കിയ വാര്‍ത്തകള്‍ വസ്തുതപരമായി ശരിയാണ് എന്നാണ് യു.കെ കോടതി. ജോണി ഡെപ്പ് ഉന്നയിച്ച പ്രധാന വാദവും ജഡ്ജ് റൂളിംഗിലൂടെ തള്ളിയെന്നാണ് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സണ്ണിലെ ലേഖനങ്ങള്‍ക്കെതിരെ ജോണി ഡെപ്പ് നല്‍കിയ കേസിലെ വാദങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button