COVID 19KeralaLatest NewsNewsIndia

സംസ്ഥാനത്ത് മൂന്ന് മെഡിക്കൽ കോളേജുകളിൽ കോവിഡ് വാക്സിൻ പരീക്ഷണത്തിന് ഒരുങ്ങി കേരളം

തിരുവനന്തപുരം: കോവിഡ് വാക്സിന്‍ പരീക്ഷണം അവസാനഘട്ടത്തിലെത്തിയ സിറം ഇന്ത്യ ലിമിറ്റഡിന് ആവശ്യമായ സഹായം കേരളം ഒരുക്കും. തൃശൂര്‍, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. റെഡ്ഡീസ് ലബോറട്ടറിയുമായും കേരളം ബന്ധപ്പെട്ടിരുന്നു. പക്ഷേ റെഡ്ഡീസ് ലബോറട്ടറി ഇന്ത്യയില്‍ ക്ലനിക്കല്‍ ട്രയല്‍ ഇല്ലെന്ന് അറിയിക്കുകയായിരുന്നു.

Read Also : സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ആന്റിജന്‍ പരിശോധന കര്‍ശനമാക്കാന്‍ ഉത്തരവ്

കോവിഡ് വാക്‌സിന്‍ ലഭിച്ചാല്‍ വിതരണം ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി ടാ‌സ്‌ക് ഫോഴ്സ് രൂപീകരിച്ചു. വാ‌ക്‌സിന്‍ പരീക്ഷണങ്ങള്‍ അന്തിമ ഘട്ടത്തിലായതോടെ കേന്ദ്ര നി‌ര്‍ദേശ പ്രകാരമാണ് സമിതി രൂപീകരിച്ചത്. വാക്സിന്‍ വിതരണം, ഗതാഗതം, ശീതീകരണ സംവിധാനം ഒരുക്കുക തുടങ്ങിയ കാര്യങ്ങള്‍ എല്ലാം ടാസ്ക് ഫോഴ്സ് ഏകോപിപ്പിക്കും.

ഭാരത് ബയോടെക്കിന്റെയും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും കോവിഡ് വാ‌ക്‌സിന്‍ പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലാണ്. കേന്ദ്ര നിര്‍ദ്ദേശമനുസരിച്ചാണ് പ്രത്യേകസമിതി രൂപീകരിച്ചത്. ചീഫ് സെക്രട്ടറിയാണ് അധ്യക്ഷന്‍. ആരോഗ്യവകുപ്പ് സെക്രട്ടറി, സംസ്ഥാന റിലീഫ് കമ്മിഷണര്‍, സംസ്ഥാന പൊലീസ് മേധാവി, എന്‍.എച്ച്‌.എം ഡയറക്ടര്‍ എന്നിവര്‍ അടങ്ങുന്നതാണ് സംസ്ഥാനതല ടാസ്‌ക് ഫോഴ്സ്. ജില്ലാതലങ്ങളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തിലും ടാസ്ക് ഫോഴ്സ് പ്രവര്‍ത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button