COVID 19KeralaLatest NewsNewsIndiaInternational

കോവിഡ് വാക്സിൻ വിതരണത്തിനായി 28000 ഓളം ശീതികരണ കേന്ദ്രങ്ങൾ ഒരുക്കി കേന്ദ്രസർക്കാർ ; രാജ്യത്ത് ഒരുക്കങ്ങൾ പൂർത്തിയാകുന്നു

ന്യൂഡൽഹി : കോവിഡ് വാക്‌സിൻ വിതരണത്തിനായി 28,000 ത്തിൽ അധികം ശീതീകരണ കേന്ദ്രങ്ങളും 700 ൽ അധികം ശീതികരിച്ച വാനുകളും രാജ്യത്തുണ്ട്. വാക്‌സിൻ വിതരണത്തിന് പരിശീലനം ലഭിച്ച 70,000 ത്തോളം ആളുകളും രാജ്യത്തുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സാർവ്വത്രിക രോഗപ്രതിരോധ പദ്ധതിയിൽ ഇവയെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും കൊറോണ വാക്‌സിന് വേണ്ടിയും ഇവ പ്രയോജനപ്പെടുത്തുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. വാക്‌സിൻ വിതരണം സംബന്ധിച്ച് ദേശീയ വിദഗ്ധ സംഘം നൽകിയ നിർദ്ദേശങ്ങൾ മാത്രം പാലിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നിലയിൽ പ്രവർത്തിക്കരുതെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ജനസംഖ്യാ ഗ്രൂപ്പുകളുടെ മുൻഗണനാ ക്രമത്തിലുള്ള വിവരങ്ങൾ തയ്യാറാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്രം പുറപ്പെടുവിക്കുന്ന മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നിയന്ത്രണത്തിൽ ഒരു സംഘത്തെ നിയോഗിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button