ന്യൂഡല്‍ഹി: കൊറോണ വൈറസിന് ചൂട് തണുപ്പ് എന്നൊന്നില്ല…. വൈറസ് ഇനി എന്നും എപ്പോഴും നമുക്കൊപ്പമുണ്ടാകും… രണ്ടാമതും കൊറോണ വൈറസ് വ്യാപിയ്ക്കാം. മനുഷ്യസ്വഭാവമാണ് രോഗവ്യാപനത്തിന് കാരണമാകുന്നതെന്ന് ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്കുലാര്‍ ബയോളജി ഡയറക്ടര്‍ രാകേഷ് മിശ്ര. രോഗത്തിന് പടരാനുളള കാരണമാകുന്നത് രോഗത്തെ കുറിച്ച് മതിയായ ബോധമില്ലാതെ പെരുമാറുന്നതും അച്ചടക്കമില്ലായ്മയുമാണെന്ന് അദ്ദേഹം പറഞ്ഞു.
Read Also : സിബിഐക്ക് മൂക്കുകയര്‍ ഇട്ട് പിണറായി സര്‍ക്കാര്‍; അന്വേഷണം ഭയന്നോ?
യൂറോപ്പില്‍ നിലവില്‍ രോഗത്തിന്റെ രണ്ടാംഘട്ട വ്യാപനം നടക്കുകയാണ്. ഒന്നാം ഘട്ടത്തെക്കാള്‍ രൂക്ഷമായാകും ഈ വ്യാപനം. രണ്ടാമത് വ്യാപനം തടയാനുളള ഏകമാര്‍ഗം കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കുക എന്നതാണ്. മാസ്‌ക് ഉപയോഗിച്ചും, സാമൂഹിക അകലം പാലിച്ചും കൈകള്‍ ഇടക്കിടെ വൃത്തിയായി സൂക്ഷിച്ചുമാണ് ഇതിന് സാധിക്കുക.
Post Your Comments