KeralaLatest NewsNews

സിബിഐ വേണ്ടെന്ന് പിണറായി സര്‍ക്കാര്‍ എത്രയൊക്കെ തീരുമാനങ്ങള്‍ എടുത്താലും സിബിഐ അന്വേഷണത്തില്‍ നിന്നും പിന്നോട്ട് പോകില്ല… എന്‍ഫോഴ്സ്മെന്റ് വിചാരിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയും പരിശോധന നടത്തും.. കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സിബിഐ വേണ്ടെന്ന് പിണറായി സര്‍ക്കാര്‍ എത്രയൊക്കെ തീരുമാനങ്ങള്‍ എടുത്താലും സിബിഐ അന്വേഷണത്തില്‍ നിന്നും പിന്നോട്ട് പോകില്ല… എന്‍ഫോഴ്‌സ്‌മെന്റ് വിചാരിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയും പരിശോധന നടത്തും.. കെ.സുരേന്ദ്രന്‍. മന്ത്രിസഭായോഗം എത്രയൊക്കെ തീരുമാനങ്ങള്‍ എടുത്താലും അന്വേഷണത്തില്‍ നിന്ന് സി.ബി.ഐ പെട്ടിയും മടക്കി പോകുമെന്ന് കരുതണ്ടെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്‍ഫോഴ്‌സ്‌മെന്റ് വിചാരിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയും പരിശോധന നടത്തും. അതിനെ തടഞ്ഞ് നിര്‍ത്താന്‍ പിണറായിക്ക് കഴിയില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Read Also : സിബിഐക്ക് മൂക്കുകയര്‍ ഇട്ട് പിണറായി സര്‍ക്കാര്‍; അന്വേഷണം ഭയന്നോ?

സംസ്ഥാനത്ത് ഉണ്ടായ പ്രളയ ദുരന്തവും, നിപ്പാ വൈറസിനെ പോലും പിണറായി സര്‍ക്കാര്‍ പണം കണ്ടെത്താനുള്ള ആയുധമാക്കി മാറ്റി. മനുഷ്യന്റെ ജീവന്‍ നഷ്ടമാക്കുന്ന സന്ദര്‍ഭത്തില്‍ പോലും പാര്‍ട്ടിയുടെ ഉന്നമനത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. അത് സത്യമാണെന്ന് ബോധ്യപ്പെട്ടിരിക്കുകയാണെന്നും കെ സുരേന്ദ്രന്‍ ചൂണ്ടികാട്ടി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button