ബംഗളുരു : ഒന്നര മാസത്തോളം രഹസ്യമായി നിരീക്ഷിച്ച ശേഷമാണ് ബിനീഷ് കോടിയേരിയെയും കൂട്ടരെയും എൻ സി ബി കയ്യോടെ പിടികൂടിയത്.25ലക്ഷം രൂപ അഡ്വാൻസ് നൽകി മൂന്നരലക്ഷം പ്രതിമാസ വാടകയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് അനൂപും മറ്റ് രണ്ടുപേരും ചേർന്ന് മലയാളിയുടെ ഉടമസ്ഥതയിലുള്ള ബംഗളുരു കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് അപ്പാർട്ട്‌മെന്റ് ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുത്തത്.205ാം നമ്പർ മുറിയിൽ അനൂപ് താമസം തുടങ്ങി.ബിനീഷടക്കം നിരവധി പ്രമുഖർ സന്ദർശകരും താമസക്കാരുമായിരുന്നു.വിദേശികളടക്കം വന്നുപോകുന്നതായും മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായും എൻ.സി .ബി ക്ക് വിവരം ലഭിച്ചു.
Read Also : യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് : ആദ്യ ഫലസൂചനകളില്‍ ഡൊണാള്‍ഡ് ട്രംപ് മുന്നില്‍
ഓഗസ്റ്റ് 21ന് മുറിയിൽ നിന്ന് അനൂപിനെ മയക്കുരുന്നുമായി എൻ.സി.ബി അറസ്റ്റ് ചെയ്തു .എൻ.സി.ബി ആവശ്യപ്പെട്ടപ്പോഴാണ് പണമിടപാടിനെ കുറിച്ച് ഇ ഡി അന്വേഷണം തുടങ്ങിയത്.ഹോട്ടൽ നടത്തിപ്പിന് അനൂപിനെ ബിനാമിയാക്കി ബിനീഷ് പണം മുടക്കിയെന്ന് എൻഫോഴ്സ്‌മെന്റും കണ്ടെത്തിയിട്ടുണ്ട്.
തിരക്കില്ലാത്ത പ്രദേശത്തെ ഹോട്ടലായതിനാൽ പെട്ടെന്ന് ആരുടെയും ശ്രദ്ധ പതിയില്ല.കാര്യമായ ബിസിനസില്ലാത്തതിനാലാണ് വാടകയ്ക്ക് കൊടുത്തതെന്നും മയക്കുമരുന്ന് വ്യാപാരത്തിനാണ് ഏറ്റെടുത്തതെന്ന് പിന്നീടാണ് മനസിലായതെന്നും ഹോട്ടൽ മാനേജർ പറഞ്ഞു.
Post Your Comments