Latest NewsIndia

അർണബ് ഗോസ്വാമിയുടെ അറസ്റ്റ്, കോൺഗ്രസ്സും സഖ്യവും ജനാധിപത്യത്തെ വീണ്ടും ലജ്ജിപ്പിച്ചു: ആഭ്യന്തരമന്ത്രി അമിത്ഷാ

കോൺഗ്രസ്സും സഖ്യവും ജനാധിപത്യത്തെ വീണ്ടും ലജ്ജിപ്പിച്ചു എന്നും സംഭവം അടിയന്തരാവസ്ഥയെ ഓർമ്മിപ്പിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: റിപ്പബ്ലിക്ക് ടിവി മേധാവി അർണബിന്റെ അറസ്റ്റിനെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. റിപ്പബ്ലിക് ടിവിക്കും അർണബ് ഗോസ്വാമിക്കും എതിരെ അധികാരം ദുരുപയോഗം ചെയ്യുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരായ ആക്രമണവും നാലാം തൂണിന്റെ സ്തംഭനവുമാണ്. കോൺഗ്രസ്സും സഖ്യവും ജനാധിപത്യത്തെ വീണ്ടും ലജ്ജിപ്പിച്ചു എന്നും സംഭവം അടിയന്തരാവസ്ഥയെ ഓർമ്മിപ്പിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ ആയുധധാരിയായ പോലീസ് സംഘമാണ് അർണബിന്റെ വീട്ടിലെത്തിയതെന്നും സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക്ക് ടിവി മാദ്ധ്യമ പ്രവർത്തകരെ പോലീസ് കയ്യേറ്റം ചെയയ്‌തെന്നും ആരോപണമുണ്ട്.

read also: മഹാരാഷ്ട്ര സര്‍ക്കാര്‍ ‘സോണിയാ സേന’; ഇനിയും എത്ര വീടുകള്‍ നിങ്ങള്‍ നശിപ്പിക്കും? അര്‍ണാബിന്റെ അറസ്റ്റില്‍ രോഷ പ്രകടനവുമായി കങ്കണ

അർണബിന്റെ അറസ്റ്റ് അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് നേരത്തെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പ്രതികരിച്ചിരുന്നു. 2018ൽ ഇന്റീരിയർ ഡിസൈനറായ വ്യക്തിയും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിൽ അർണബിനെതിരെ കേസെടുത്തിരുന്നു. ഈ സംഭവത്തിലാണ് അർണബിനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. അതേസമയം 2019ൽ കേസ് അവസാനിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button