MollywoodKeralaNewsEntertainment

നടി ശരണ്യ ആനന്ദ് വിവാഹിതയായി

ഫാഷൻ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമായ ശരണ്യ സുജാതയുടെയും ആനന്ദ് രാഘവന്‍റെയും മകളായി സൂററ്റിലായിരുന്നു ജനിച്ചത്

കുടുംബവിളക്ക് എന്ന പരമ്പരയിൽ വേദികയെ അവതരിപ്പിക്കുന്ന നടി ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജൻ നായരാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

ഫാഷൻ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമായ ശരണ്യ സുജാതയുടെയും ആനന്ദ് രാഘവന്‍റെയും മകളായി സൂററ്റിലായിരുന്നു ജനിച്ചത്. മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സിലൂടെ മലയാളത്തിൽ തുടക്കമിട്ട നടി അച്ചായൻസ്, ചങ്ക്‌സ്, കപ്പുചീനോ, ആകാശഗംഗ 2, മാമാങ്കം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button