MollywoodLatest NewsKeralaNewsEntertainment

തന്‍റെ ജീവിതത്തിലേക്ക് ഒരാളെ തെരഞ്ഞെടുത്തു;കുടുംബവിളക്കിലെ വില്ലത്തി വേദിക വിവാഹിതയാകുന്നു

ശരണ്യയ്ക്കും പ്രതിശ്രുത വരനായ മനേഷ് രാജന്‍ നായര്‍ക്കും താരങ്ങൾ ആശംസ അറിയിച്ചു

ജനപ്രിയ പരമ്പരയായ കുടുംബവിളക്കിൽ വി വേദികയായി എത്തി ശ്രദ്ധനേടിയ തെന്നിന്ത്യന്‍ താരം ശരണ്യ ആനന്ദ് വിവാഹിതയാകുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ശരണ്യ ആനന്ദ് വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്. അദ്ദേഹം ഹൃദയം കവര്‍ന്നുവെന്നും അദ്ദേഹത്തിന്‍റെ പേര് ഇനി തന്‍റെയൊപ്പം കാണുമെന്നുമായിരുന്നു ശരണ്യ കുറിച്ചത്..

തന്‍റെ തുടര്‍ന്നുള്ള ജീവിതത്തിലേക്ക് ഒരാളെ താന്‍ തെരഞ്ഞെടുത്തുവെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെയുണ്ടാകണമെന്നും താരത്തിന്‍റെ കുറിപ്പില്‍ പറയുന്നു. ഞാനല്ലാതെ മറ്റൊന്നും ആകാന്‍ വിസമ്മതിക്കുന്ന ഒരാളെ ഞാന്‍ കണ്ടെത്തി,വ്യക്തിപരമായും തൊഴില്‍പരമായും ഒരുമിച്ച്‌ വളരാന്‍ സഹായിക്കുന്ന ഒരു ഭാവിയുടെ പ്രതീക്ഷയില്‍ നിങ്ങളുമായി ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് താരം പറയുന്നു. ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദിയെന്നും ശരണ്യ ആനന്ദ് കുറിച്ചിട്ടുണ്ട്.

ശരണ്യയ്ക്കും പ്രതിശ്രുത വരനായ മനേഷ് രാജന്‍ നായര്‍ക്കും താരങ്ങൾ ആശംസ അറിയിച്ചു

shortlink

Post Your Comments


Back to top button