മുംബൈ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനു പിന്തുണയുമായി ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ് ഫ്രഞ്ച് സര്‍ക്കാരിനു പിന്തുണ അറിയിച്ചു കൊണ്ട് എഡിറ്റോറിയല്‍ വന്നിരിക്കുന്നത്. മതത്തിന്റെ പേരില്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നവര്‍ മനുഷ്യത്വത്തിന്റെ ശത്രുക്കളാണെന്നും ഇമ്മാനുവേല്‍ മാക്രോണിനു പിന്തുണ ആവശ്യമാണെന്നും സാമ്ന എഡിറ്റോറിയലില്‍ പറയുന്നു.
Read Also : മുഖ്യമന്ത്രിക്ക് നേരെ സവാളയെറിഞ്ഞും ഇഷ്ടികയെറിഞ്ഞും പ്രതിഷേധം ; വീഡിയോ കാണാം
എന്നാല്‍ ഇന്ത്യയിലെ മുസ്ലിം സംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഫ്രാന്‍സിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം സമാധാനത്തിന്റെയും സഹനത്തിന്റെയും പ്രതീകമാണ് പ്രവാചകന് മുഹമ്മദെന്നും ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നവര്‍ ആഗോള ഇസ്ലാമിസത്തിന്റെ ഈ ആദര്‍ശത്തെ ചോദ്യചിഹ്നത്തിലാക്കുകയാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.
Post Your Comments