ഹൈദരാബാദ്: ഇന്ത്യന്‍ കായികലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് വിരമിക്കല്‍ ട്വിറ്ററിലൂടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഒളിംപിക്‌സ് വെള്ളിമെഡല്‍ ജേതാവായ ബാഡ്മിന്റന്‍ താരം പി.വി. സിന്ധു. ‘ഡെന്മാര്‍ക്ക് ഓപ്പണാണ് ഏറ്റവും ഒടുവിലത്തേത്, ഞാന്‍ വിരമിക്കുന്നു’ എന്ന് ആരംഭിക്കുന്ന ട്വീറ്റോടെയാണ് സിന്ധു ആരാധകരെയെും കായികലോകത്തെയും ഒരുപോലെ ഞെട്ടിച്ചത്. എന്നാല്‍ തന്റെ ട്വീറ്റിന് ഒടുവിലാണ് താരം ആ ട്വിസ്റ്റ് ഒളിപ്പിച്ചു വെച്ചത്.
ആരാധകര്‍ ഞെട്ടിയതുപോലെ ബാഡ്മിന്റനില്‍നിന്നല്ല സിന്ധുവിന്റെ വിരമിക്കല്‍. പക്ഷേ, ട്വീറ്റിന്റെ വിശദാംശങ്ങളിലേക്ക് കടക്കുമ്പോഴാണ് ട്വിസ്റ്റ്. ആരാധകര്‍ ഞെട്ടിയതുപോലെ ബാഡ്മിന്റനില്‍നിന്നല്ല സിന്ധുവിന്റെ വിരമിക്കല്‍. യഥാര്‍ത്ഥത്തില്‍ കോവിഡിനെ കുറിച്ചാണ് സിന്ധു ട്വീറ്റ് ചെയ്തത്. ഏത് കഠിനമായ എതിരാളിയെ നേരിടാനും ഞാന്‍ പരിശീലനം നടത്തിയിരുന്നു. മുമ്പും ഞാനത് ചെയ്തിട്ടുണ്ട്. എന്നാല്‍ അദൃശ്യനായ ഈ വൈറസിനെ ഞാന്‍ എങ്ങനെയാണ് നേരിടുക.
ഈ കോവിഡ് കാലത്ത് ഒരുപാട് പേരുടെ ദുരന്തകഥകളാണ് കേട്ടത്. ഇന്ത്യയെ പ്രതിനിധീകരിച്ച് എനിക്ക് ഡെന്‍മാര്‍ക്ക് ഓപ്പണില്‍ കളിക്കാന്‍ സാധിക്കാത്തത് അതില്‍ അവസാനത്തേത്തായിരുന്നു. ഞാന്‍ നെഗറ്റിവിറ്റിയില്‍ നിന്ന് വിരമിക്കുന്നു. ഭയത്തില്‍ നിന്നും അനിശ്ചിതത്വത്തില്‍ നിന്നും വിരമിക്കുന്നുവെന്ന് സിന്ധു കുറിപ്പില്‍ വിശദമാക്കി.നമ്മുടെ അനാരോഗ്യകരമായ ശുചിത്വക്കുറവില്‍നിന്നും വൈറസിനെ നേരിടുന്നതിലുള്ള അശ്രദ്ധയില്‍നിന്നും ഞാന്‍ വിരമിക്കുന്നു.
— Pvsindhu (@Pvsindhu1) November 2, 2020
വൈറസില്‍നിന്ന് നാം ഒളിച്ചോടരുത്. മറിച്ച് കൂടുതല്‍ തയ്യാറെടുപ്പുകളാണ് ആവശ്യം. നാം ഒന്നിച്ചുനിന്ന് ഈ വൈറസിനെ തോല്‍പ്പിക്കണം. ഇന്ന് നാം എടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ഭാവിയെയും അടുത്ത തലമുറയുടെ ഭാവിയെയും നിര്‍ണയിക്കുന്നത്. അവരെ അപകടത്തിലേക്ക് തള്ളിവിടാന്‍ നമുക്കാകില്ലല്ലോ. ഞാന്‍ ചിലപ്പോള്‍ നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ചെറിയ തോതില്‍ ഹൃദയാഘാതം ഉണ്ടാക്കിയിരിക്കാം.
അപ്രതീക്ഷിതമായ ഈ കാലത്ത് അപ്രതീക്ഷിതമായ ഇത്തരം മാര്‍ഗങ്ങളും നാം തേടേണ്ടിവരും. നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഇങ്ങനെയൊന്ന് ചെയ്യേണ്ടിവന്നു. ഇതൊക്കെ പറയുമ്പോ ഴും, അങ്ങകലെ നമ്മെ കാത്തിരിക്കുന്ന വെളിച്ചം കാണാതെ പോകരുത്. ഡെന്മാര്‍ക്ക് ഓപ്പണ്‍ നടക്കില്ല എന്നത് വാസ്തവമാണ്. അതുകൊണ്ടു മാത്രം ഞാന്‍ പരിശീലനം മുടക്കില്ല. ജീവിതം നിങ്ങളെ തേടിവരുമ്പോള്‍, അതേ ഊര്‍ജത്തോടെ നമ്മളും പ്രതികരിക്കണം.
ഏഷ്യാ ഓപ്പണിന്റെ കാര്യത്തില്‍ അതാണ് എന്റെ നിലപാട്. മടിപിടിച്ചിരിക്കാതെ ശക്തമായി പൊരുതാന്‍ തന്നെയാണ് എന്റെ തീരുമാനം. ഈ ഭയത്തെ കീഴടക്കാതെ മടങ്ങാന്‍ ഞാന്‍ തയാറല്ല. സുരക്ഷിതമായ ആ ലോകം വീണ്ടെടുക്കുന്നതുവരെ ഞാന്‍ ഈ പോരാട്ടം തുടരും’ സിന്ധു ട്വിറ്ററില്‍ കുറിച്ചു.
Post Your Comments