ഡല്‍ഹി : നഴ്‌സുമാര്‍ അനിശ്ചതകാല സമരത്തിന്. ഹിന്ദു റാവു ആശുപത്രിയില്‍ മൂന്ന് മാസമായി ശമ്പളം ലഭിക്കാത്ത നഴ്‌സുമാര്‍ അനിശ്ചതകാല സമരത്തില്‍. വടക്കന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള ആശുപത്രിയില്‍ മലയാളികളുള്‍പ്പെടേ എണ്ണൂറോളം നഴ്‌സുമാരാണ് ഈ കോവിഡ് കാലത്തും ദുരിത ജീവിതം നയിക്കുന്നത്. ഫണ്ടില്ലെന്ന് പറഞ്ഞ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരും പരസ്പരം കൈമലര്‍ത്തുകയാണ് എന്ന് സമരക്കാര്‍ പറയുന്നു.
Read also : സ്പീഡ് കാമറ പിഴ ചുമത്തുന്നതിൽ ഹൈക്കോടതിയുടെ സ്റ്റേ എല്ലാവർക്കും ബാധകമല്ല ; വിശദീകരണവുമായി പോലീസ്
കോവിഡ് മഹാമാരിക്കലാത്ത് ജീവന്‍പണയം വച്ച് ജോലി ചെയ്യുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. പക്ഷെ മാസങ്ങളായി മുടങ്ങിയ ശമ്പളം ലഭിക്കുന്നതിന് അനിശ്ചിതകാല പണിമുടക്കിലേക്ക് പോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഡല്‍ഹി ഹിന്ദു റാവു ആശുപത്രിയിലെ ഈ ആരോഗ്യ പ്രവര്‍ത്തകര്‍. ഉത്തരവാദി ഏതെങ്കിലും സ്വകാര്യ മുതലാളിയല്ല, മുന്‍സിപ്പലും കോര്‍പ്പറേഷനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമാണ്. ഹിന്ദു റാവു ആശുപത്രിയിലെ എണ്ണൂറോളം വരുന്ന നഴ്‌സുമാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും കഴിഞ്ഞ മെയ് മുതല്‍ ശമ്പളം ലഭിച്ചിരുന്നില്ല. സമരത്തെ തുടര്‍ന്ന് രണ്ട് മാസത്തെ ശമ്പളം നല്‍കി. ബാക്കി മൂന്ന് മാസത്തെ വേതനത്തിനായി ഒരു മാസമായി സമരം തുടരുകയാണ്.
അനിശ്ചിതകാല പണിമുടക്കിലേക്ക് പോയതോടെ ഡോക്ടര്‍മാരുടെ ശമ്പളക്കുടിശ്ശിക കൊടുത്തു തീര്‍ത്തു. ഈ പരിഗണന പക്ഷെ നഴ്‌സുമാര്‍ക്കും പാരമെഡിക്കല്‍ ജീവനക്കാര്‍ക്കും അധികൃതര്‍ നല്‍കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തത് കൊണ്ടാണ് ശമ്പളം നല്‍കാനാകത്തതെന്നാണ് ബി.ജെ.പി ഭരിക്കുന്ന കോര്‍പ്പറേഷന്റെ വാദം. ഫണ്ട് നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് സംസ്ഥാന സര്‍ക്കാരും വാദിക്കുന്നു. ഈ രാഷ്ട്രീയക്കളിക്കിടയില്‍ പെട്ടിരിക്കുകയാണ് പാവം ആരോഗ്യ പ്രവര്‍ത്തകര്‍. മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് കീഴിലുള്ള കസ്തൂര്‍ബാ, രാജന്‍ ബാബു എന്നീ ആശുപത്രികളിലെ ജീവനക്കാര്‍ക്കും ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി.
Post Your Comments