ന്യൂഡല്‍ഹി: ഇന്ത്യ വികസിപ്പിച്ചെടുക്കുന്ന കൊറോണ വാക്‌സിനിലേയ്ക്ക് ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങള്‍. മരുന്ന് ഉത്പ്പാദനത്തിലെ ഇന്ത്യയുടെ ശേഷി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച വിഷയമാകുകയാണ്. സമീപ ഭാവിയില്‍ ഇന്ത്യ വാക്സിനുകളുടെ ഹബ്ബായി മാറുമെന്നാണ് വിലയിരുത്തല്‍. ലോകം മുഴുവന്‍ വാക്സിന്‍ നിര്‍മ്മാണത്തിനായി പ്രയത്നിക്കുമ്പോള്‍ വലിയ രീതിയിലുള്ള ഉത്പ്പാദനം സാധ്യമാകാത്തതാണ് പല രാജ്യങ്ങളും നേരിടുന്ന വെല്ലുവിളി. ഇക്കാര്യം ആദ്യം തന്നെ മനസിലാക്കിയ രാജ്യങ്ങള്‍ ഇതിനോടകം തന്നെ ഇന്ത്യയുമായി കരാറിലേര്‍പ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.
Read Also : സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം
നിലവില്‍ മൂന്ന് വാക്സിനുകളാണ് ഇന്ത്യയില്‍ വിവിധ പരീക്ഷണ ഘട്ടങ്ങളിലുള്ളത്. ഇവയില്‍ രണ്ടെണ്ണം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്നവയാണ്. ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍, സൈഡസ് കാഡിലയുടെ സൈകോവ്-ഡി, ആസ്ട്രാസെനകയുടെ കൊവിഷീല്‍ഡ് എന്നിവയുടെ പരീക്ഷണങ്ങളാണ് വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ 600 മില്യന്‍ ഡോസുകള്‍ ഉത്പ്പാദിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇത്തരത്തില്‍ വലിയ രീതിയിലുള്ള ഉത്പ്പാദനം സാധ്യമായാല്‍ രാജ്യത്തെ പകുതിയോളം ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. റഷ്യയുടെ സ്പുട്നിക് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ക്ക് ഡോ.റെഡ്ഡീസ് ലബോറട്ടറിയ്ക്ക് ഡിസിജിഐ അടുത്തിടെ അനുമതി നല്‍കിയിട്ടുണ്ട്.
Post Your Comments