ഇസ്ളാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി പാക് മുന്‍ ബൗളര്‍ സര്‍ഫരാസ് നവാസ്. ഇമ്രാന്‍ ഖാന്‍ തനിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന സമയത്ത് പതിവായി മയക്കുമരുന്നുകള്‍ ഉപയോഗിക്കുമെന്നാണ് നവാസ് ആരോപിച്ചിരിക്കുന്നത്. പകിസ്ഥാനിലെ ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇമ്രാനെതിരെ കനത്ത ആരോപണം ഉന്നയിച്ചത്.
1970-80 കളില്‍ ഇമ്രാന്‍ ഖാനൊപ്പം പാക് ടീമില്‍ സര്‍ഫരാസ് നവാസും കളിച്ചിരുന്നു. അക്കാലത്ത് ഒരു ഇംഗ്ലണ്ട് പര്യടനത്തില്‍ ഇമ്രാന്‍ ഖാന് പന്തെറിയാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. പര്യടനത്തിന് ശേഷം തിരികെ പാകിസ്ഥാനിലെത്തിയ ഇമ്രാന്‍ ഖാന്‍ സഹ കളിക്കാരുമൊത്ത് തന്റെ വീട്ടില്‍ വന്നപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് നേരിട്ട് കണ്ടു എന്നാണ് സര്‍ഫരാസ് നവാസ് ആരോപിക്കുന്നത്. ഇമ്രാന്‍ ഖാനൊപ്പം സലിം മാലിക്, മൊഹ്സിന്‍ ഖാന്‍, അബ്ദുല്‍ ഖാദിര്‍ എന്നിവരും ഉണ്ടായിരുന്നു. അതിനാല്‍ തന്നെ താന്‍ ഈ പറഞ്ഞ സംഭവം ഇമ്രാന്‍ ഖാന് നിരസിക്കാന്‍ കഴിയില്ലെന്നും, വേണമെങ്കില്‍ അന്ന് അദ്ദേഹത്തിനൊപ്പം വന്ന മറ്റുള്ളവരോട് ചോദിക്കാനും നവാസ് വെല്ലുവിളിക്കുന്നു.
1969 മുതല്‍ 1984 വരെ പാകിസ്ഥാന്‍ സര്‍ഫറാസ് ടീമിന്റെ ഭാഗമായിരുന്നു. പാകിസ്ഥാന് വേണ്ടി 55 ടെസ്റ്റുകളും 45 ഏകദിനങ്ങളും അദ്ദേഹം കളിച്ചു.
Post Your Comments