ഇസ്ളാമാബാദ് : ഇന്ത്യ ഫ്രാന്‍സില്‍ നിന്നും അത്യാധുനിക റഫാല്‍ വിമാനങ്ങളെ സ്വന്തമാക്കിയപ്പോള്‍ അതിനെ നേരിടാന്‍ തങ്ങളുടെ ജെ എഫ് 17 വിമാനങ്ങള്‍ ധാരാളമെന്ന് വീമ്ബിളക്കിയ പാകിസ്ഥാന്റെ വ്യോമസേനയുടെ യഥാര്‍ത്ഥ അവസ്ഥ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. ചൈനയില്‍ നിന്നും പാകിസ്ഥാന് സ്വന്തമാക്കിയ ജെ എഫ് 17 വിമാനങ്ങളില്‍ പകുതിയും പറത്താന്‍ പോലുമാവാതെ നിര്ത്തിയിട്ടിരിക്കുന്നതായിട്ടാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
ഗുരുതരമായ ഒന്നിലേറെ പിഴവുകളാണ് ഈ വിമാനങ്ങള്‍ക്കുള്ളത്. യുദ്ധസമയത്ത് മുന്‍നിര ശ്രേണിയില്‍ ഉപയോഗിക്കേണ്ട വിമാനങ്ങളാണിവ. വിമാനത്തിന്റെ പ്ലാറ്റ്ഫോമിലടക്കം വിള്ളലുകളും പൊട്ടലുകളുമുണ്ട്. ചൈനീസ് ജറ്റുകളുടെ സാങ്കേതിക പിഴവ് വേറെയുമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിമാനം അപകടകരമായ അവസ്ഥയിലായാല്‍ പൈലറ്റിന് സുരക്ഷിതമായി നിലത്തിറങ്ങുവാന്‍ ഉപയോഗിക്കുന്ന സീറ്റുള്‍പ്പടെ ഇജക്ട്ചെയ്യുന്ന സംവിധാനവും ഈ വിമാനങ്ങളില്‍ ഫലപ്രദമല്ല.
ഇലക്ട്രിക് സിസ്റ്റവുമായി ബന്ധപ്പെട്ട തകരാറുകളാണ് ഇതിന് പ്രധാന കാരണം. പാക് വ്യോമസേനയുടെ രണ്ട് താവളങ്ങളില്‍ കേടായ വിമാനങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണ്.ഗുരുത്വാകര്‍ഷണവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങളെ വിമാനത്തിന് അതിജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇതിനാല്‍ തന്നെ ശത്രുക്കള്‍ക്ക് വളരെ എളുപ്പം വിമാനത്തെ കീഴ്പ്പെടുത്താന്‍ കഴിയും. പരിശീലന പറക്കലിലടക്കം വിമാനങ്ങള്‍ ഉപയോഗിച്ചപ്പോഴാണ് ഈ പിഴവ് വ്യക്തമായത്.ആകെ വിമാനങ്ങളുടെ നാല്‍പ്പത് ശതമാനവും ഇത്തരത്തില്‍ പറക്കാനാവാതെ തുരുമ്ബെടുക്കുകയാണ്.
തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രഭവസ്ഥാനമെന്ന ദുഷ്പേര് ചുമക്കുന്ന പാകിസ്ഥാന് നിലവില്‍ ചൈനയല്ലാതെ മറ്റു പ്രധാന രാഷ്ട്രങ്ങളൊന്നും ആയുധം വില്ക്കുവാന് താത്പര്യം കാണിക്കുന്നില്ല. ഇതും പാകിസ്ഥാന് ചൈനയെ പ്രതിരോധ ആവശ്യങ്ങള്‍ക്ക് കൂടുതലായി ആശ്രയിക്കേണ്ട അവസ്ഥയുണ്ടാക്കുന്നുണ്ട്. അടുത്തിടെ ബംഗ്ലാദേശ് ചൈനയുടെ പക്കല്‍ നിന്നും വാങ്ങിയ ടാങ്കുകളും കുന്നിന് പ്രദേശങ്ങളില്‍ പ്രവര്‍ത്തന ക്ഷമമല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Post Your Comments