ന്യൂഡല്‍ഹി: ജി.എസ്.ടി. നഷ്ടപരിഹാരത്തിനുപകരമായി സംസ്ഥാനങ്ങള്‍ക്കു ലഭ്യമാക്കുന്ന വായ്പയുടെ രണ്ടാംഗഡുവായ 6000 കോടി രൂപ 16 സംസ്ഥാനങ്ങള്‍ക്കും മൂന്നു കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് ലഭ്യമാക്കി കേന്ദ്രം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും പ്രത്യേകജാലകത്തിലൂടെ ഇതിനോടകം 12,000 കോടി രൂപ വായ്പയായി ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളും കേന്ദ്രവും വാങ്ങുന്ന വായ്പയ്ക്കു ഈടാക്കുന്ന പലിശയിലും കുറവു പലിശയിലാണ് ഈ വായ്പകള്‍ ലഭ്യമാക്കുന്നത്.
ആന്ധ്രാപ്രദേശ്, അസം, ബിഹാര്‍, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാല്‍ചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, ഒഡീഷ, തമിഴ്നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, കേന്ദ്രഭരണപ്രദേശങ്ങളായ ഡല്‍ഹി, ജമ്മു കശ്മീര്‍, പുതുച്ചേരി എന്നിവര്‍ക്കാണ് വായ്പ ലഭ്യമാക്കിയത്.
പ്രതിപക്ഷകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തെത്തുടര്‍ന്ന് ജി.എസ്.ടി. വിഹിതത്തില്‍ വന്ന കുറവിന്റെ 1.1 ലക്ഷം രൂപ കേന്ദ്രം ഇടനിലയായി നിന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. ജി.എസ്.ടി. കുറവ് പരിഹരിക്കാനുള്ള പ്രത്യേക ജാലകത്തിനായി 21 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളും സന്നദ്ധത അറിയിച്ചിരുന്നു.
Post Your Comments