ഡൽഹി : ബലാത്സംഗം ചെയ്യാൻ ശ്രമിച്ച വിവരം പുറംലോകമറിയാതിരിക്കാൻ പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. കേസിൽ പെൺകുട്ടിയുടെ അമ്മാവൻ വകീൽ പൊഡറും എന്ന 51-കാരനും ഇയാളുടെ ഭാര്യയായ 45-കാരിയുമാണ് അറസ്റ്റിലായത്.
വകീൽ പൊഡറുടെ വീട്ടിലായിരുന്നു സഹോദരിപുത്രിയായ കൊല്ലപ്പെട്ട പെൺകുട്ടി താമസിച്ചിരുന്നത്. ഇതിനിടെ ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സംഭവം ഇയാളുടെ ഭാര്യ അറിഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതോടെ പെൺകുട്ടിയെ അവളുടെ ഗ്രാമത്തിലേക്ക് അയക്കാൻ ശ്രമിച്ചെങ്കിലും പഠിക്കാൻ ആയി ഡൽഹിയിൽ തന്നെ തുടരാനാണ് കുട്ടി തീരുമാനിച്ചത്.
എന്നാൽ പീഡിനത്തെ കുറിച്ച് പെൺകുട്ടി ആരോടെങ്കിലും പറയുമോ എന്നും ഇവർ ഭയന്നു. ഇതോടെ ഭാര്യ പൊഡറോട് പെൺകുട്ടിയെ കൊല്ലാൻ ആവശ്യപ്പെടുകയായിരുന്നു. ഒക്ടോബർ 23നാണ് കൊലപാതകം നടന്നത്.പൊഡർ പെൺകുട്ടിയെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശേഷം പെട്ടിയിലടച്ച് കട്ടിലിനടുത്തായി ഒളിപ്പിച്ചുവച്ചു. മുറിയൊക്കെ വൃത്തിയാക്കി. തുടർന്ന് പൊലീസിൽ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകി.മൃതദേഹം ഉപേക്ഷിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. എന്നാൽ ഇവരുടെ വീട്ടിലെ കട്ടിലിനോട് ചേർന്നുളള പെട്ടിയിൽ അഴുകിയ നിലയിൽ പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു.
Post Your Comments