KeralaLatest NewsNews

‘കേരളം ഒരു സിങ്കപ്പൂരോ ദുബായിയോ പോലെ വികസിക്കേണ്ടത് ആയിരുന്നു, അതില്ലാതാക്കിയത് ഒരു പ്രസ്ഥാനം’ : എ.പി. അബ്ദുള്ളക്കുട്ടി

കേരളത്തിന്റെ വികസനം ഇല്ലാതെയാക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി.

സഖാവ് പിണറായിയുടെ പ്രസ്താവന കേൾക്കാൻ നല്ല സുഖമുള്ളതാണെന്നും എന്നാൽ കേരളത്തിന്റെ വികസനം ഇല്ലാതാക്കിയത് ഒരു പ്രസ്ഥാനം മാത്രമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ അബ്ദുള്ളക്കുട്ടി രംഗത്ത് എത്തിയത്.

 

കുറിപ്പിന്റെ പൂർണരൂപം…………………………………………….

സഖാവ് പിണറായി
നിങ്ങള് ഇന്നത്തെ പ്രസ്സ് മീറ്റിൽ പറഞ്ഞത് ” കേരളത്തിന്റെ വികസനമില്ലാതെയാക്കാനുള്ള ശ്രമം ഒരു കാരണവശാലും അംഗീകരിക്കില്ല”
കേൾക്കാൻ നല്ല സുഖമുള്ള പ്രസ്താവന
പക്ഷെ തിരിച്ച് ഒരു ചോദ്യം
കേരളം ഒരു സിങ്കപൂർ, അല്ലെങ്കിൽ ദുബായ് പോലെ വികസിക്കേണ്ട പ്രദേശമായിരുന്നു ….
അതില്ലാതാക്കിയത്
ആരാണ്?
കൃത്യമായി വിശകലനം ചെയ്താൽ
ഒരു പ്രസ്ഥാനം മാത്രമാണ് അതിന് ഉത്തരവാദി !?
നോക്കുകൂലി
ഗെരാവോ
ഹർത്താൽ
ബന്ദ്
മിന്നൽ പണിമുടക്ക്
പഠിപ്പുമുടക്ക്
കമ്പ്യൂട്ടർ ….
ട്രാക്റ്റർ കത്തിക്കൽ
കരിയോയൽ പ്രയോഗം
നായിക്കുർണ്ണ സേവ
ഊര് വെലക്ക്
ജഡ്ജിയുടെ നാടുകടത്തൽ
പ്രിൻസിപ്പാളിന്റെ കാസേര കത്തിക്കൽ
കള്ളവോട്ട്
കൊല
നാടൻബോംബ് നിർമ്മാണം
വെട്ടികൊല
പോരാത്തതിനു
ബംഗാൾ മോഡൽ
ജീവനോടെ ഉപ്പിട്ട് കുഴിച്ച് മൂടൽ …
കൊട്ടേഷൻസംഘം പാർട്ടി ഗുഡാ സംഘം ….
അങ്ങിനെ
എത്ര എത്ര ക്രൂരതകൾ …
സഖാവ് പിണറായി
ഇതൊക്കെയാണ് ഈ നാടിന്റെ
വികസനം മുരടിപ്പിച്ചത്…
എന്നിട്ട് അങ്ങ് പറയുകയാണ്
വികസനം തടയാൻ അനുവദിക്കയില്ലാ
എന്ന് ….
ചിരി വരുന്നു സഖാവെ
ചിരി ചിരി ….
K ഫോൺ
കാണിച്ച് നിങ്ങള് വിരട്ടണ്ട
അത് മറ്റൊരു ലാവിലിൻ കേസായി തീരും
തീർച്ച …
ശിവശങ്കർ
ശരിക്കും നിങ്ങളുടെ ശത്രുവായിരുന്നു.

https://www.facebook.com/abdullakuttyofficial/posts/3753909071300500

 

shortlink

Related Articles

Post Your Comments

Related Articles


Back to top button