കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആക്രമിക്കപ്പെട്ട നടിയുടെയും മഞ്ജു വാര്യരുടെയും മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച സംഭവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അമ്പതോളം പേജുള്ള സത്യവാങ്മൂലത്തിന്റെ പതിനഞ്ചാം പേജിലാണ് സര്‍ക്കാര്‍ വിചാരണ കോടതിക്കെതിരെ വിമര്‍ശനം നടത്തുന്നത്.അതേസമയം, വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. അതുവരെ കേസ് പരിഗണിക്കുന്നത് തടഞ്ഞു.
Read Also: കോടിയേരിയുടെ മകന് ബിനീഷിന് പണത്തിനോട് ആര്‍ത്തി; തിരുത്തണമായിരുന്നു: എം. എം ലോറന്‍സ്
എന്നാൽ കേസിലെ എട്ടാം പ്രതിയായ ദിലീപ് മകളെ ഉപയോഗിച്ച് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് മഞ്ജു വാര്യര്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴി രേഖപ്പെടുത്താന്‍ വിചാരണക്കോടതി തയാറായില്ല. കേസിനെ സ്വാധീനിക്കാനുള്ള പ്രതിയുടെ ശ്രമത്തെക്കുറിച്ച് അറിഞ്ഞിട്ടും ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.
അതേസമയം തന്നെ വകവരുത്തുമെന്ന് ദിലീപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടിയും വിചാരണക്കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യവും രേഖപ്പെടുത്താന്‍ കോടതി തയാറായില്ല. വിചാരണക്കോടതി മാറ്റണമെന്ന ആക്രമിക്കപ്പെട്ട നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം ഹൈക്കോടതി പരിഗണിക്കുകയാണ്.
Post Your Comments