തിരുവനന്തപുരം: പിണറായിക്ക് ‘പണി’ കൊടുത്ത് വിജിലന്‍സ്. ലൈഫ് മിഷന്‍ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതിചേര്‍ത്ത് വിജിലന്‍സ്. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്കൊപ്പമാണ് എം ശിവശങ്കറിന്റെ പേരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവിൽ കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ യഥാക്രമം ആറ്, ഏഴ്, എട്ട് പ്രതികളാണ്. പ്രതികളുടെ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സര്‍പ്പിച്ചു. കമ്മീഷനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഫോണ്‍ വാങ്ങുന്നതും കോഴയായി കണക്കാമെന്നാണ് ശിവശങ്കറുമായി ബന്ധപ്പെട്ട് വിജിലന്‍സ് നിലപാട്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ നാല് പേരുടേയും വിവരങ്ങള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Read Also: ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ല: വെള്ളാപ്പള്ളി നടേശന്‍
എന്നാൽ കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് പിണറായി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണവും തുടങ്ങിയത്. ഇടപാടുമായി ബന്ധപ്പെട്ട പല ഫയലുകളും ബന്ധപ്പെട്ട ഓഫിസുകളില്‍ നിന്ന് വിജിലന്‍സ് എടുത്തുകൊണ്ടു പോയിരുന്നു. ശക്തമായ തെളിവുകള്‍ ലഭിച്ചതോടെ ശിവശങ്കറിന് രക്ഷിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായി വിജിലന്‍സും. യുണി ടാക് / സെയ്ന്‍ വെഞ്ചേഴ്‌സ് എന്നീ കമ്പനികളെയും തിരിച്ചറിയാനുള്ള ഉദ്യോഗസ്ഥരെയും വ്യക്തികളെയും കുറിച്ചായിരുന്നു നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. അതേസമയം സന്തോഷ് ഈപ്പന്റെ കമ്പനികളെ പ്രതിചേര്‍ത്തിട്ടുണ്ടെങ്കിലും സന്തോഷ് ഈപ്പനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Post Your Comments