കൊച്ചി: ബിനീഷ് കോടിയേരി നായകനായ ‘നാമം’ എന്ന സിനിമയെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. ചിത്രം നിര്‍മിക്കാന്‍ ബിനീഷിന്റെ ബിനാമി പണം ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. ബെംഗളൂരു ലഹരി മരുന്ന് കേസിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമ ലോകത്തുള്ള ബിനീഷിന്റെ ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് നാമം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ അന്വേഷണ സംഘം തേടുന്നത്.
എട്ടോളം സിനിമകള്‍ക്ക് ബിനീഷ് പണം മുടക്കിയിട്ടുണ്ടെന്നും ഇതിന്റെ ലാഭവിഹതം അദ്ദേഹത്തിന്റെ അകൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടെന്നുമുള്ള വിവരം നേരത്തെ ഇഡിക്ക് ലഭിച്ചിരുന്നു. ബിനീഷിന്റെ അടുത്ത സുഹൃത്തിന്റെ തിരുവനന്തപുരത്തുള്ള കാര്‍ ആക്‌സസറീസ് സ്ഥാപനം വഴി ബിനാമി പണം സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.
പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണ കരാര്‍ നല്‍കിയത് കാര്‍ ആക്‌സസറീസ് ഷോപ്പ് ആയ കാര്‍ പാലസിന് ആണെന്ന് സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു. ഈ സ്ഥാപന ഉടമയുടെ തന്നെ സംരഭമായ യുഎഎഫ്‌എക്‌സ് സൊല്യൂഷന് കരാര്‍ ലഭ്യാമാക്കിയതിനെ കുറിച്ചും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. അതേസമയം ലഹരിക്കടത്തുകേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായതിനു പിന്നാലെ നടനെതിരെ നടപടിക്ക് താര സംഘടന.
ബിനീഷ് കോടിയേരി കേസില്‍ പ്രതിയായ സാഹചര്യത്തില്‍ താരസംഘടനയായ ‘അമ്മ’ വിഷയം അടുത്ത എക്‌സിക്യുട്ടീവ് യോഗത്തില്‍ ചര്‍ച്ചചെയ്യാനാണ് തീരുമാനം. പ്രസിഡന്റ് മോഹന്‍ലാലിന്റെ സൗകര്യംകൂടി പരിഗണിച്ചായിരിക്കും യോഗത്തിന്റെ തീയതി തീരുമാനിക്കുന്നത്. ബിനീഷിനെ സംഘടനയില്‍ നിന്ന് സസ്‌പെന്റ് ചെയ്യും. മയക്കു മരുന്ന് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ സംശയ നിഴലില്‍ നിര്‍ത്തുന്നവര്‍ക്കെതിരെ എല്ലാം നടപടി എടുക്കാനാണ് തീരുമാനം.
അതേസമയം ചില പുതിയ നിര്‍മ്മാതാക്കളെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. തണ്ണീര്‍മത്തന്‍ ഡേയ്‌സ്, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാക്കളില്‍ നിന്നും പോലും വിവരം തേടുമെന്നാണ് സൂചന. 15-ലേറെ പേരില്‍ നിന്നും സിനിമയുടെ സാമ്പത്തിക സ്രോതസ്സില്‍ ഇഡി വിവരങ്ങള്‍ തേടികഴിഞ്ഞു. എന്‍സിബിയും എത്തിയേക്കും. ന്യൂജെന്‍ സിനിമകളെ കുറിച്ചാണ് അന്വേഷണം. മുന്‍നിര നിര്‍മ്മാണ കമ്പനികള്‍ ഒഴികെ എല്ലാം നിരീക്ഷണത്തിലാണ്.
read also :തിരിച്ചേല്‍പ്പിക്കുന്നതിനു മുമ്പ് ഐ ഫോണിന്റെ സിം മാറ്റി, രേഖകള്‍ മായ്ചു കളഞ്ഞ് എ.പി രാജീവന്‍
ബെംഗളൂരു ലഹരി കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിനും, എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്കും മലയാള സിനിമയില്‍ ആഴത്തിലുള്ള ബന്ധം ഉണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് എന്‍സിബി അന്വേഷണം മോളിവുഡിലേക്കും വ്യാപിപ്പിച്ചത്. അനൂപ് മുഹമ്മദ് വഴി മലയാളം സിനിമ മേഖലയിലേക്ക് വലിയ തോതില്‍ ലഹരി എത്തിയിരുന്നതായി നേരത്തെ തന്നെ എന്‍സിബിക്ക് തെളിവ് കിട്ടിയിരുന്നു.
ഇക്കാര്യം ചോദ്യം ചെയ്യലില്‍ അനൂപ് സമ്മതിക്കുന്നുമുണ്ട്. കൊച്ചിയില്‍ സംഘടിപ്പിച്ച നിശാ പാര്‍ട്ടികളില്‍ അനൂപ് നേരിട്ട് പങ്കെടുത്തിട്ടുമുണ്ട്. എന്നാല്‍ ഈ വിഷയങ്ങളില്‍ ബിനീഷിന്റെ സാന്നിധ്യം അന്വേഷണ ഏജന്‍സികള്‍ക്ക് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.
Post Your Comments