Latest NewsNewsIndia

പ്രവാചക നിന്ദയുടെ പേരില്‍ ഫ്രാന്‍സില്‍ നടക്കുന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് ഇന്ത്യയിലെ 100 പ്രമുഖ വ്യക്തികള്‍

ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള പോരാട്ടത്തിനിടയിലും പ്രവാചകനെ നിന്ദിച്ചുവെന്നാോപിച്ച് ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ രംഗത്ത് എത്തി. അതേസമയം, ഫ്രാന്‍സില്‍ പ്രവാചകന്റെ കാര്‍ട്ടൂണിന്റെ പേരില്‍ നടക്കുന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് ഇന്ത്യയിലെ 100 പ്രമുഖ വ്യക്തികളും രംഗത്ത് എത്തി. ഭീകരാക്രമണത്തെ അപലപിക്കുന്നതിന്റെ ഭാഗമായി ഫ്രാന്‍സിലെ മുസ്ലിങ്ങള്‍ നബിദിനം ആഘോഷിക്കുന്നത് ഇത്തവണ ഒഴിവാക്കണമെന്നും ഇവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നടന്‍ നസ്റുദ്ദീന്‍ ഷാ, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, സംവിധായകന്‍ കബീര്‍ ഖാന്‍, നര്‍മ്മദ ബച്ചാവോ ആന്തോളന്‍ ആക്ടിവിസ്റ്റ് മേധാ പട്കര്‍, നടി സ്വര ഭാസ്‌കര്‍, ഷബാന അസ്മി തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള നൂറ് പ്രമുഖരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.

read also : ഇസ്ലാമിക രാഷ്ട്രങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ഫ്രാന്‍സ് പണി തുടങ്ങി : ആദ്യം പണി കിട്ടിയത് പാകിസ്താന് … ഫ്രഞ്ച് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത പാകിസ്താന് ലഭിച്ചത് വന്‍ തിരിച്ചടി

‘വിശ്വാസത്തിന്റെ പേരില്‍ രണ്ടു മതഭ്രാന്തന്മാര്‍ അടുത്തിടെ ഫ്രാന്‍സില്‍ നടത്തിയ കൊലപാതകങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇന്ത്യന്‍ മുസ്ലിങ്ങളുടെ സ്വയംപ്രഖ്യാപിത രക്ഷാധികാരികളുടെയും ചില രാഷ്ട്രത്തലവന്മാരുടെയും നിന്ദ്യമായ പരാമര്‍ശങ്ങളിലും കൊലപാതകത്തെ ന്യായീകരിക്കുന്നതിലും ഞങ്ങള്‍ വളരെയധികം അസ്വസ്ഥരാണ്,’ പ്രസ്താവനയില്‍ പറയുന്നു. മതത്തിന്റെ പേരില്‍ നടന്ന ഈ ആക്രമണത്തെ ‘പക്ഷെ, എങ്കിലും’ തുടങ്ങിയ വാക്കുകളിലൂടെ ന്യായീകരിക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നു,’
ഒപ്പം ഭീകരാക്രമണത്തെ അപലപിക്കുന്നതിന്റെ ഭാഗമായി ഫ്രാന്‍സിലെ മുസ്ലിങ്ങള്‍ നബിദിനം ആഘോഷിക്കുന്നത് ഇത്തവണ ഒഴിവാക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

പ്രവാചക നിന്ദ ആരോപിക്കപ്പെടുന്ന ഷാര്‍ലെ ഹെബ്ദോയുടെ കാര്‍ട്ടൂണുകള്‍ സെപ്റ്റംബറിലാണ് പുനപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. പ്രവാചക നിന്ദ ആരോപിക്കപ്പെട്ട ഷാര്‍ലെ ഹെബ്ദോ കാര്‍ട്ടൂണിന്റെ പേരില്‍ മൂന്ന് ഭീകരാക്രമണങ്ങളാണ് കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഫ്രാന്‍സില്‍ നടന്നത്. ഫ്രാന്‍സിലെ ലിയോയില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പുരോഹിതന് നേരെ ശനിയാഴ്ച്ച വൈകുന്നേരം വെടിവെപ്പ് നടന്നു. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വൈദികന് നേര്‍ക്ക് വെടിവെച്ചയാളെന്ന് കരുതുന്ന അക്രമിയെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച ചടങ്ങുകള്‍ക്ക് ശേഷം പള്ളി അടക്കുന്നതിനിടെയാണ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് വൈദികന് അജ്ഞാതന്റെ വെടിയേറ്റത്. വെടിവെച്ചയുടനെ അക്രമി സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞെങ്കിലും ഇയാളെ പിന്നീട് പിടികൂടിയതായി ലിയോണ്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ നിക്കോളാസ് ജാക്വിറ്റ് അറിയിച്ചു.

നോത്രദാം പള്ളിയില്‍ നടന്ന കത്തിയാക്രമണത്തിന്റെ നടുക്കത്തില്‍ നിന്ന് ജനങ്ങള്‍ മോചിതരാകുന്നതിനിടെയാണ് വൈദികനായ നിക്കോളാസ് കാകാവെലാകിക്ക് നേരെ രണ്ട് തവണ വെടിവെയ്പുണ്ടായത്. അമ്ബത്തിരണ്ടുകാരനായ ഇദ്ദേഹം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആക്രമണത്തിന്റെ ഉദ്ദേശം വ്യക്തമല്ല. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തയാളുടെ കയ്യില്‍ നിന്ന് ആയുധമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
.

മതനിന്ദ ആരോപിച്ച് പാരീസില്‍ അദ്ധ്യാപകനെ കഴുത്തറുത്തുകൊന്നതിന് പിന്നാലെയാണ് നീസിലെ പള്ളിക്ക് സമീപം രണ്ടു സ്ത്രീകളടക്കം മൂന്ന് പേരെ കൊലപ്പെടുത്തിയത്. ഇതില്‍ ഒരു സ്ത്രീയെ കഴുത്തറുത്തും മറ്റ് രണ്ട് പേരെ കുത്തിയുമാണ് കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button