ന്യൂഡല്‍ഹി :ബിജെപിയുടെ വിജയശതമാനം കുറഞ്ഞുവരികയാണെന്ന് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം. ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിശ്വസിക്കണമെന്നും ബിഹാര്‍ തിരഞ്ഞെടുപ്പ് അത് തെളിയിക്കുമെന്നും ചിദംബരം പറഞ്ഞു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഉപതിരഞ്ഞെടുപ്പുകള്‍ അടക്കം 381 നിയമസഭാ സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ 381 നിയമസഭാ സീറ്റുകളില്‍ 319 എണ്ണം ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടി. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ സീറ്റുകളില്‍ 163ല്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാനായതെന്ന് ചിദംബരം വ്യക്തമാക്കി.
‘ആരാണ് പറഞ്ഞത് ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന്? ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിശ്വസിക്കണം. ഇത് ബിഹാറില്‍ തെളിയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’, അദ്ദേഹം പറഞ്ഞു.
Post Your Comments