Latest NewsKeralaNewsIndia

കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സി പി എം സഖ്യമുണ്ടാക്കും : യെച്ചൂരി

തിരുവനന്തപുരം:കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനാണ് സിപിഎമ്മിൻ്റെ തീരുമാനം. കേരളീയരെ വിലകുറച്ചു കാണരുതെന്നും ബിജെപിയുടെ ഭീഷണി അവര്‍ തിരിച്ചറിയുന്നുണ്ടെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു . കേരളീയർക്ക് സഖ്യത്തെക്കുറിച്ച് മനസിലാകുമെന്ന് യെച്ചൂരി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും യെച്ചൂരി വ്യക്തമാക്കി.ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ്-സിപിഎം നേതാക്കൾ ഒരുമിച്ചാകും ഇറങ്ങുകയെന്ന് വ്യക്തമായിരിക്കുകയാണ്.

ബീഹാറിൽ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഇതിനു പുറമെ, പശ്ചിമ ബംഗാളിലും അസമിലും തമിഴ്നാട്ടിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സിപിഎം-കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. പാർട്ടി നാമാവശേഷമായ ത്രിപുരയിലും സഖ്യം സഹായകമാകുമെന്നാണ് സിപിഎമ്മിൻ്റെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button