Latest NewsNewsIndia

എസ് സി/എസ്ടി വിഭാഗങ്ങള്‍ക്ക് സംവരണം എടുത്തുകളയാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ പ്രചാരണം : ബിജെപിയെ തറപ്പറ്റിയ്ക്കാന്‍ ഇതുകൊണ്ടുമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചമ്പാരന്‍ : എസ് സി/എസ്ടി വിഭാഗങ്ങള്‍ക്ക് സംവരണം എടുത്തുകളയാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ പ്രചാരണം. ബിജെപിയെ തറപ്പറ്റിയ്ക്കാന്‍ ഇതുകൊണ്ടുമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ബീഹാറില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച ചമ്പാരനില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അവര്‍ക്ക് യുക്തിയില്ല,അവര്‍ രാഷ്ട്രീയം കളിക്കുകയാണ്.നുണയും ഭീതിയും പടര്‍ത്തുകയാണ്. അവര്‍ പറയുന്നത് എന്നാല്‍ എന്‍.ഡി.എയാണ് സംവരണം 10 ശതമാനം വര്‍ദ്ധിപ്പിച്ചത്. പ്രതിപക്ഷം നിഷ്‌കളങ്കമായ മുഖം പുറത്തുകാട്ടി കള്ളം പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

Read Also : നെയ്യാര്‍ ഡാമിലെ പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത് കൂടിന്റെ കമ്പി വളച്ച്; ശക്തമായ കൂട് കടുവ എങ്ങനെ വളച്ചെടുത്തു എന്നതില്‍ അവ്യക്തത

മഹാഗട്ട്ബന്ധന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വ യാദവിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. ചമ്ബാരന് ബീഹാര്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഒരുപാട് ചെയ്യാനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ബീഹാറില്‍ 71 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ബാക്കിയുള്ള 172 സീറ്റുകളിലേക്ക് നവംബര്‍ 3നും ഏഴിനുമാണ് തിരഞ്ഞെടുപ്പ്. നവംബര്‍ പത്തിനു ഫലം പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button