പഞ്ചാബ്: ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് ഇതുവരെ അയവ് വരാത്തതിനെ തുടര്‍ന്ന് ആയുധശേഷി വര്‍ധിപ്പിച്ച് ഇന്ത്യ. ബ്രഹ്മോസ് മിസൈല്‍ ഒരുവട്ടം കൂടി പരീക്ഷിച്ച് വിജയിപ്പിച്ച് ഇന്ത്യ. ഇത്തവണ വായുവില്‍ നിന്നും ജലത്തിലേക്ക് മിസൈല്‍ പരീക്ഷണം നടത്തിയാണ് ഇന്ത്യ ബ്രഹ്മോസിന്റെ ശേഷി ഒരു വട്ടം കൂടി അളന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ മുങ്ങിക്കൊണ്ടിരുന്ന കപ്പലിനെ സുഖോയ് വിമാനത്തില്‍ നിന്നും കൃത്യതയോടെ തകര്‍ത്താണ് ബ്രഹ്മോസ് മിസൈല്‍ പരീക്ഷണത്തില്‍ വീണ്ടും വിജയം കണ്ടത്.
പഞ്ചാബില്‍ നിന്നും പറന്നുയര്‍ന്ന വിമാനം മിസൈല്‍ വിക്ഷേപിക്കുന്നതിന് മുമ്പ് ആകാശത്ത് വെച്ച് ഒരു വട്ടം കൂടി ഇന്ധനം നിറയ്ക്കുകയും ചെയ്തു. സുഖോയ് വിമാനം ആകാശത്ത് മൂന്ന് മണിക്കൂറിലേറെ പറന്ന ശേഷമാണ് ഇന്ധനം നിറച്ച ശേഷം മിസൈല്‍ വിക്ഷേപണം നടത്തിയത്. സുഖോയില്‍ നിന്ന് കടലിലെ ലക്ഷ്യത്തിലേക്കുള്ള ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ പതിപ്പ് വിജയകരമായി പരീക്ഷിച്ചുവെന്ന് വ്യോമസേന ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുക ആയിരുന്നു. വെള്ളിയാഴ്ചയാണ് പരീക്ഷണം നടത്തിയത്.
ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിച്ച സു -30 എംകെഐ യുദ്ധവിമാനം ബംഗാള്‍ ഉള്‍ക്കടലിലെ കപ്പലിനെ ലക്ഷ്യമിട്ട് മിസൈല്‍ വിക്ഷേപിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വ്യോമസേന ആദ്യമായി സു -30 എംകെഐ യുദ്ധവിമാനത്തില്‍ നിന്ന് ബ്രഹ്മോസിന്റെ ആകാശ പതിപ്പ് വിജയകരമായി പരീക്ഷിച്ചിരുന്നു. കടല്‍, കര, വായു ഏതെങ്കിലും ലക്ഷ്യസ്ഥാനത്തേക്ക് പകല്‍, രാത്രി, എല്ലാ കാലാവസ്ഥയിലും കൃത്യതയോടെ ആക്രമിക്കാന്‍ ശേഷിയുള്ളതാണ് ബ്രഹ്മോസ് ക്രൂസ് മിസൈല്‍.
300 കിലോമീറ്റര്‍ പരിധിയുള്ള മിസൈലിന്റെ പരീക്ഷണ യാത്രയില്‍ സു -30 എംകെഐ യുദ്ധവിമാനം മറ്റൊരു വിമാനത്തിന്റെ സഹായത്തോടെ മുകളില്‍ വെച്ച് തന്നെയാണ് ഇന്ധനം നിറച്ചത്. 40-ലധികം സുഖോയ് യുദ്ധവിമാനങ്ങളില്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ പ്രയോഗിക്കാനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
Post Your Comments