Latest NewsNewsIndia

കാശ്‌മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ ; ഹിസ്ബുൾ മുജാഹിദ്ദീൻ തലവനെ സുരക്ഷ സേന വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തലവനെ വധിച്ചു. ഹിസ്ബുൾ ഓപ്പറേഷണൽ ചീഫ് സെയ്ഫുള്ളയെയാണ് വധിച്ചത്.ശ്രീനഗറിലെ രംഗ്രെത്തിൽ ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി ശ്രീനഗർ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Read Also : വീണ്ടും സ്വർണ്ണക്കടത്ത് ; ഒരു കിലോ സ്വർണ്ണവുമായി മലപ്പുറം സ്വദേശി പിടിയിൽ

ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടുനിന്നതായാണ് വിവരം. ഏറ്റുമുട്ടലിന് ശേഷം നടത്തിയ തെരച്ചിലിലാണ് സെയ്ഫുള്ളയുടെ മൃതദേഹം കണ്ടെത്തിയത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം പിടികൂടിയിട്ടുണ്ട്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button