Latest NewsKeralaNattuvarthaNewsCrime

കോവിഡിനുള്ള ആയൂർവേദ മരുന്നെന്ന പേരിൽ വാറ്റ് ചാരായം വിൽപന നടത്തിയ ആൾ പിടിയിൽ

കോട്ടയം : ഈന്തപ്പഴവും ജാതിക്കായും മറയൂർ ശർക്കരയും ചേർത്ത് വാറ്റിയ ചാരായം കോവിഡിനുള്ള ആയൂർവേദ മരുന്നെന്ന പേരിൽ വിൽപന നടത്തിയ ആൾ പിടിയിൽ.

ഈരാറ്റുപേട്ട കുറിഞ്ഞി പ്ലാവ് ഭാഗത്ത് താമസിക്കുന്ന മൂത്തേടത്ത് വീട്ടിൽ ദേവസ്യ ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്നും ഒന്നര ലിറ്റർ വാറ്റുചാരായവും, 115 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും എക്സൈസ് സംഘം കണ്ടെടുത്തു.

ഈന്തപ്പഴവും ജാതിക്കായും മറയൂർ ശർക്കരയും ഇട്ട് വാറ്റിയുണ്ടാക്കുന്ന ചാരയം തൊണ്ടയിലുള്ള കൊറോണ വൈറസിനെ കൊല്ലാനുള്ള പ്രതിരോധ വാക്സിനെന്ന പേരിലായിരുന്നു വിൽപന. പ്രദേശത്ത് നടന്ന കല്യാണ പാർട്ടികളിലും ഈ ‘ഔഷധം’ വിതരണം ചെയ്തിരുന്നതായി എക്സൈസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button