COVID 19Latest NewsNewsInternational

കൊറോണ വൈറസിന്റെ രണ്ടാം തരംഗം ; ലോകരാഷ്ട്രങ്ങള്‍ വീണ്ടും ലോക്ഡൗണിലേയ്ക്ക്

ലണ്ടന്‍: കൊറോണ വൈറസ് വ്യാപനം ശക്തമായി തിരിച്ചു വരുന്നതിന്റെ സൂചനകള്‍ ലഭിച്ചതോടെ യൂറോപ്പിലെ പല രാജ്യങ്ങലും വീണ്ടും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം ആദ്യമായി 2000 കടന്നതോടെ ഗ്രീസില്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. രാജ്യത്തുടനീളമുള്ള ബാറുകള്‍, കഫേകള്‍, റെസ്റ്റോറന്റുകള്‍, ജിമ്മുകള്‍ എന്നിവ അടച്ചിരിക്കണമെന്നാണ് നിര്‍ദേശം. പുതിയ നിയന്ത്രണങ്ങള്‍ നവംബര്‍ അവസാനം വരെ പ്രാബല്യത്തിലുണ്ടാവും.

ചൊവ്വാഴ്ച മുതല്‍ ഓസ്ട്രിയയും ഭാഗിക ലോക്ക്ഡൗണ്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. റെസ്റ്റോറന്റുകള്‍, ബാറുകള്‍, വിനോദ വേദികള്‍ എന്നിവ അടയ്ക്കുകയും രാത്രി 8 മുതല്‍ രാവിലെ 6 വരെ ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനും പാടില്ല. ജോലിക്കും വ്യായാമത്തിനും പുറത്ത് പോവുന്നതിന് ഇളവുണ്ട്. നടപടികള്‍ നവംബര്‍ വരെ നീണ്ടുനില്‍ക്കുമെങ്കിലും ആദ്യത്തെ ലോക്ക്ഡൗണിലുള്ളതിനേക്കാള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് പറഞ്ഞു. സ്‌കൂളുകള്‍, അവശ്യേതര കടകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്.

പോര്‍ച്ചുഗലും വീണ്ടും നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. ബുധനാഴ്ച മുതല്‍ പ്രാബള്യത്തില്‍ വരും. രാജ്യത്തുടനീളമുള്ള 121 മുനിസിപ്പാലിറ്റികളെ ഭാഗിക ലോക്ക്ഡൗണിന് വിധേയമാക്കും. പോര്‍ട്ടോ, ക്യാപിറ്റല്‍ ലിസ്ബണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷത്തില്‍ 240 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിച്ചുള്ളത്.

ജര്‍മ്മനിയില്‍ 14,777 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രാജ്യത്ത് ഭാഗിക ലോക്ക്ഡൗണ്‍ തിങ്കളാഴ്ച ആരംഭിക്കും. എല്ലാ ആരോഗ്യ ഓഫീസുകളും ശനി, ഞായര്‍ ദിവസങ്ങളില്‍ അവരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ജര്‍മ്മനിയില്‍ അടുത്തിടെ കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. തുര്‍ക്കിയിലും കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന തുര്‍ക്കിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു. ശനിയാഴ്ച രാജ്യത്ത് 2,213 പുതിയ കോവിഡ് -19 കേസുകളും 75 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button