Latest NewsNews

ജോസ് കെ മാണി യുടെ പേര് “ജോസ് കെ” എന്നാക്കി ചുരുക്കണം. ജോസ് കോടിയേരി എന്നാണ് ഇതിന്റെ പൂർണ്ണമായ അർത്ഥം; പരിഹസിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ

കോട്ടയം : ഇടതു മുന്നണിയിലേക്ക് ചേക്കേറിയ ജോസ് കെ മാണിയെയും പരിഹസിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. സിപിഎം ആസ്ഥാനമായ എ.കെ.ജി സെന്റർ ഒരു വെടിക്കെട്ട് പുരയായി മാറിക്കഴിഞ്ഞു. ജോസ് കെ മാണി സ്വയം ഒരു പെട്രോൾ ബോംബ് ആയാണ് എ.കെ.ജി സെന്ററിലേക്ക് എത്തിയിരിക്കുന്നത്. ഏതുസമയത്തും ഇത് പൊട്ടിത്തെറിക്കാമെന്നും ഗോപാലകൃഷ്ണൻ പരിഹസിച്ചു.

“കെ.എം മാണിക്ക് പോലും നാണക്കേടുണ്ടാക്കുന്ന തീരുമാനമാണ് ജോസ് കെ. മാണി എടുത്തത്. ജോസ് കെ മാണി യുടെ പേര് “ജോസ് കെ” എന്നാക്കി ചുരുക്കണം. ജോസ് കോടിയേരി എന്നാണ് ഇതിന്റെ പൂർണ്ണമായ അർത്ഥം”- ഗോപാലകൃഷ്ണൻ പറഞ്ഞു.

സ്വർണ്ണക്കടത്ത് വിവാദത്തിലും സംസ്ഥാന സർക്കാരിനെ ഗോപാലകൃഷ്ണൻ രൂക്ഷമായി വിമർശിച്ചു. കേന്ദ്രത്തിൽ ബിജെപി സർക്കാർ ഉള്ളതുകൊണ്ടാണ് സ്വർണക്കടത്ത് വിഷയത്തിൽ ശക്തമായ അന്വേഷണം നടക്കുന്നത്. ബിനീഷ് കോടിയേരിക്ക് എതിരെ ശക്തമായ അന്വേഷണം ഉണ്ടായതും ഇതുകൊണ്ടാണ്. ബിനീഷ് കോടിയേരി കാലങ്ങളായി തട്ടിപ്പ് നടത്തുന്ന ആളാണ്. പാസ്പോർട്ട് കേസ് അടക്കമുള്ളവ ഉണ്ടായിട്ടുണ്ട്. യുഡിഎഫ് മന്ത്രിസഭ കാലത്ത് അവർ ബിനീഷിനെ സഹായിക്കുകയായിരുന്നെന്നും ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി.

ബിനീഷിനെ വളരാൻ അനുവദിച്ചത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ്. കോൺഗ്രസ് ആയിരുന്നു കേന്ദ്രത്തിൽ എങ്കിൽ ബിനീഷിന് ഇപ്പോൾ സൗകര്യമായി നടക്കാമായിരുന്നു എന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.കേരള ക്രിക്കറ്റ് അസോസിയേഷനിൽ എത്താൻ ബിനീഷിനെ പിതാവ് കോടിയേരി ബാലകൃഷ്ണന് സഹായിച്ചു. ഇതുസംബന്ധിച്ച വ്യക്തമായ തെളിവ് തന്റെ പക്കലുണ്ടെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

പിണറായി വിജയൻ കൊടുക്കുന്ന അന്നം കൊണ്ടാണ് ഡൽഹിയിലെ സി.പി.എം കേന്ദ്ര നേതൃത്വം കഴിയുന്നത്. അവിടെ വൈദ്യുതി ബില്ല് പോലും അടയ്ക്കുന്നത് പിണറായി വിജയനാണ്. അതുകൊണ്ടാണ് സീതാറാം യെച്ചൂരിയെ പോലെയുള്ളവർക്ക് മറിച്ചൊരു അഭിപ്രായം പറയാൻ കഴിയാത്തതെന്നും ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button