പട്ന : യുപിയിലും ബിഹാറിലും ഭരിക്കുന്നത് സ്ത്രീവിരുദ്ധ സര്‍ക്കാരുകളാണെന്ന് കോണ്‍ഗ്രസ്. ഇരുസംസ്ഥാനങ്ങളിലേയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍,സ്ത്രീധന മരണങ്ങള് എന്നിവ വിശദീകരിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.
ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിനേയും ബിഹാറിനേയും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബുമായി താരതമ്യപ്പെടുത്തിയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. പഞ്ചാബില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രണങ്ങള് പ്രതിവര്‍ഷം 5320 കേസുകള്‍ ആയിരിക്കെ യുപിയില്‍ ഇത് 59,445, ബിഹാറില്‍ 16,920 എന്നിങ്ങനെയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.
‘ബിജെപിയും ജെഡിയുവും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ത്രീകളെ സംരക്ഷിക്കണമെന്ന് പറയുന്നു, എന്നാല്‍ മറുവശത്ത് അവര്‍ സ്ത്രീകളെ അധിക്ഷേപിച്ചവര്‍ക്ക് മത്സരിക്കാന്‍ അവസരം നല്കുന്നു. ബിജെപി-ജെഡിയു സഖ്യത്തിന്റെ ഈ കാപട്യത്തിനെതിരെ ജനങ്ങള്‍ വിധിയെഴുതും. സ്ത്രീ ശാക്തീകരണം കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് എന്താണ്. ബിഹാറില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിച്ചുവരികയാണ്. അവര്‍ ഒരിക്കലും സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടില്ല’, കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തു.
Post Your Comments