Latest NewsBikes & ScootersNewsIndiaAutomobile

കുറഞ്ഞവിലയിൽ എംടി 09 ന്റെ പുതിയ മോഡലുമായി യമഹ

എംടി 09 ന്റെ പുതിയ മോഡലുമായി എത്തിയിരിക്കുകയാണ് യമഹ. മികച്ച ഷാര്‍പ്പ് ലുക്കില്‍ ഒരുക്കിയിരിക്കുന്ന എംടി 09ല്‍ ഫുള്‍ എല്‍ഇഡി ലൈറ്റിംഗാണ് ഉപയോഗിച്ചിരിക്കുന്നത്. 10,000 ആര്‍പിഎംഎ 118 ബിഎച്ച്‌പി കരുത്ത് സൃഷ്ടിക്കുന്ന പുതിയ എഞ്ചിനുമായി പുത്തന്‍ മോഡലിനെ കമ്ബനി അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചു.

Read Also :ഇന്ത്യയെ ലക്ഷ്യമിടുന്നവർക്ക് സൈന്യം തക്ക മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 

നിലവിലുണ്ടായിരുന്ന എഞ്ചിന്‍ ശേഷി 42 സിസി വര്‍ധിപ്പിച്ച്‌ ഇപ്പോള്‍ 889 സിസി ആക്കിയാണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. ടോര്‍ഖ് 87.5 എന്‍എംഎ നിന്ന് 93 എന്‍എം ആയി ഉയര്‍ന്നുവെന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പതിപ്പിന് 189 കിലോയാണ് ഭാരം. അതേസമയം. വാഹനത്തിന്റെ വില വിവരങ്ങള്‍ സംബന്ധിച്ച്‌ കമ്ബനി വെളിപ്പെടുത്തിയിട്ടില്ല. പുതിയ ഇന്‍ടേക്കുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്യുവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റം, പുതിയ എക്സ്ഹോസ്റ്റ് എന്നിവയെല്ലാം വാഹനത്തെ വേറിട്ടതാക്കുന്നുണ്ട്. ഏവരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button