തിരുവനന്തപുരം : സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനങ്ങള്‍ സ്വര്‍ണ്ണക്കടത്തിന് ദുരുപയോഗം ചെയ്‌തെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും അദ്ദേഹത്തിന്റെ പിഎയും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്റെ പിഎ നിരവധി തവണ സ്വര്‍ണ്ണം കടത്താന്‍ കൂട്ടുനിന്നെന്നും ഇയാള്‍ സിപിഎം നേതാക്കളുടെ അടുത്ത ആളാണെന്നും നിരവധി ആരോപണങ്ങളില്‍ ഉള്‍പ്പെട്ട ആളെ പിഎ ആയി നിയമിച്ചത് ദുരൂഹമാണെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്നും സുരേന്ദ്രന് എതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പിഎ വിനുജ ആനന്ദ് പറഞ്ഞു. സുരേന്ദ്രന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്‌സി കുട്ടന്‍ വ്യക്തമാക്കി. ഒരു കായിക താരത്തിനെതിരെ അപവാദ പ്രചരണം നടത്താനാണ് സുരേന്ദ്രന്‍ ശ്രമിക്കുന്നതെന്നും മേഴ്‌സി കുട്ടന്‍ പറഞ്ഞു.
Post Your Comments