ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന് പാകിസ്ഥാന് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളായ ദിഗ്വാര്‍, മാള്‍ട്ടി എന്നിവ ലക്ഷ്യമിട്ട് പാകിസ്ഥാന് സൈന്യം കനത്ത ഷെല്ലാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍.
രാത്രി എട്ടുമണിയോടെ പാകിസ്ഥാന് ഭാഗത്തു നിന്ന് ഇടയ്ക്കിടെ ഷെല്ലാക്രമണം ആരംഭിച്ചതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനത്തിനും പ്രകോപനമില്ലാത്ത ഷെല്ലാക്രമണത്തിനും ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു.
അതേസമയം, അപകടമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ മുന്നോട്ടുള്ള പോസ്റ്റുകളിലും ഗ്രാമങ്ങളിലും വെടിവയ്പ്പ് നടത്തിയാണ് പാകിസ്ഥാന് റേഞ്ചേഴ്സ് വെടിനിര്‍ത്തല്‍ ലംഘിച്ചത്.
അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പ് വെള്ളിയാഴ്ച രാത്രി 9:45 ഓടെ ഹിരാനഗര്‍ സെക്ടറിലെ ചന്ദ്വ, മായാരി, ഫക്കീറ എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ചു. പുലര്‍ച്ചെ 4: 15 വരെ ഇരുവിഭാഗവും തമ്മില്‍ വെടിവയ്പ്പ് ഉണ്ടായി. ഇന്ത്യന്‍ ഭാഗത്ത് അപകടമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
Post Your Comments