
തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്നു നിർദേശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി. കോടിയേരിയുടെ മകൻ ബിനീഷിന്റെ പേരിലുള്ള കേസ് വ്യക്തിപരമായി നേരിടണം. ബിനീഷാണ് മയക്കുമരുന്നു കേസിൽ നിരപരാധിത്വം തെളിയിക്കേണ്ടത്.
Also read : ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചുനിൽക്കണം; രാഷ്ട്രീയം കളിക്കുന്നവരെ രാജ്യം മറക്കില്ലെന്ന് മോദി
കേസിന്റെ പേരിൽ സെക്രട്ടറി സ്ഥാനം ഒഴിയുന്നത് എതിരാളികളെ സഹായിക്കുമെന്നും കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും സിപിഎം വിലയിരുത്തി. കോടിയേരിക്കെതിരായ പ്രചാരവേല ചെറുക്കുമെന്നും സിപിഎം വ്യക്തമാക്കി. അതോടൊപ്പം തന്നെ ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനും കേന്ദ്ര കമ്മിറ്റിയിൽ ധാരണയായി.
Post Your Comments