Latest NewsNewsInternational

വന്‍ ഭൂചലനം : നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു ; സുനാമി മുന്നറിയിപ്പ്

ഇസ്താംബുള്‍ : ജനങ്ങളെ ഭീതിയിലാഴ്ത്തി വന്‍ ഭൂചലനം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പടിഞ്ഞാറന്‍ തുര്‍ക്കിയിലാണ് ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.0 രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഗ്രീസിന്റെയും തുര്‍ക്കിയുടെയും തീരത്ത് നിന്ന് ഈജിയന്‍ കടലില്‍ 16.5 കിലോമീറ്ററും ഗ്രീക്ക് ദ്വീപായ സേമോസിന്റെ വടക്ക് കിഴക്കന്‍ തീരത്ത് നിന്ന് 13 കിലോമീറ്ററും അകലെ കടലിന്റെ അടിത്തട്ടിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സേമോസ് ദ്വീപില്‍ നേരിയ സുനാമിത്തിരമാലകള്‍ ഉണ്ടായതായും കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 45,000ത്തോളം പേരാണ് ഈ ദ്വീപിലുള്ളത്.

വടക്കന്‍ തുര്‍ക്കിയിലെ ഇസ്മിര്‍ പ്രവിശ്യയില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മര്‍മാരാ, ഇസ്താംബുള്‍ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അതേ സമയം, ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്‍സിലും പ്രകമ്ബനം ഉണ്ടായെന്നാണ് വിവരം. തുര്‍ക്കിയില്‍ നിന്നും ഗ്രീസില്‍ നിന്നും ഇതുവരെ ആളപായം രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ തുടര്‍ചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button