അങ്കാറ: തുര്‍ക്കിയിൽ ഏജിയൻ തീരത്ത് ഉണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 22 ആയി. മരണനിരക്ക് വർദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ശക്തമായ ഭൂചലനത്തിൽ 200ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്രീക്ക് ദ്വീപായ സാമോസിന് വടക്കുഭാഗത്തായാണ് ഭൂകമ്പമാപിനിയിൽ തീവ്രത 7.0 രേഖപ്പെടുത്തിയ വൻഭൂചലനമുണ്ടായതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
Read Also : ശബരിമലയിൽ പ്രതിദിനം 20,000 പേരെ പ്രവേശിപ്പിക്കണമെന്ന് ഹർജി ; വിശദീകരണം തേടി ഹൈക്കോടതി
പടിഞ്ഞാറൻ ഇസ്മിര്‍ പ്രവിശ്യയുടെ തീരത്തു നിന്ന് 17 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്നും ദൂരപ്രദേശങ്ങളായ ഏതൻസിലും ഇസ്താംബൂളിലും ഭൂചലനം അനുഭവപ്പെട്ടതായും യുഎസ് ജിയോളജിക്കൽ സര്‍വേ അറിയിച്ചതായി ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഭൂകമ്പത്തിൽ തകര്‍ന്ന കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ തുര്‍ക്കി മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.
ഭൂകമ്പങ്ങള്‍ ഗ്രീസിലും തുര്‍ക്കിയിലും ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യാറുണ്ടെങ്കിലും ഇത്ര തീവ്രമായ ചലനം അപൂര്‍വമാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിൽ തെരച്ചിൽ നടത്തുന്നവരുടെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും വിവരങ്ങള്‍ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ബിബിസി വ്യക്തമാക്കി.
Post Your Comments